ദുബൈ പിങ്ക് റൈഡിൽ പങ്കാളികളാവാം

ദു​ബൈ: സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നും നി​ർ​ധ​ന​രാ​യ അ​ർ​ബു​ദ​രോ​ഗി​ക​ളെ സ​ഹാ​യ ി​ക്കു​ന്ന​തി​നു​മാ​യി ദു​ബൈ ന​ഗ​ര​ത്തി​ൽ പി​ങ്ക് റൈ​ഡ് കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ദു​ബൈ ഹെ​ൽ​ത്ത ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പി​ങ്ക് റൈ​ഡ് നൂ​റു​ക​ണ​ക്കി​ന് സൈ​ക്കി​ളു​ക​ളു​ടെ​യും മോ​ട്ടോ​ർ ബൈ​ക്കു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​വം​ബ​ർ ഒ​ന്നി​ന് ന​ട​ക്കും. ദു​ബൈ​യി​ൽ തു​ട​ക്ക​മാ​യ ഫി​റ്റ്ന​സ് ച​ല​ഞ്ചി​ലെ ആ​ക​ർ​ഷ​ക​മാ​യ ഇ​ന​മാ​യി ഇ​ത്ത​വ​ണ​ത്തെ എ​ട്ടാ​മ​ത് പി​ങ്ക് റൈ​ഡി​നെ മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സം​ഘാ​ട​ക​ർ.

സ​ൺ​സെ​റ്റ് മാ​ളി​ൽ​നി​ന്ന് തു​ട​ങ്ങി ജു​മൈ​രി​യ ബീ​ച്ച് റോ​ഡി​ൽ അ​വ​സാ​നി​ക്കു​ന്ന ത​ര​ത്തി​ൽ 16 കി​ലോ​മീ​റ്റ​ർ റൈ​ഡാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പി​ങ്ക് റൈ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഇ​പ്പോ​ൾ പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്യാം. നൂ​റു​ക​ണ​ക്കി​ന് സ്ത്രീ​ക​ളു​ടെ​യും ഹെ​ൽ​ത്ത് വ​ള​ൻ​റി​യ​ർ​മാ​രു​ടെ​യും സാ​ന്നി​ധ്യം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​കു​ന്ന പി​ങ്ക് റൈ​ഡ് ദു​ബൈ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ, ദീ​വ, ദു​ബൈ ആം​ബു​ല​ൻ​സ്, യൂ​നി​യ​ൻ​കോ​ർ​പ്, ആ​ർ.​ടി.​എ, ദു​ബൈ ന​ഗ​ര​സ​ഭ, ക​ഫേ പെ​ലോ​ട്ട​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ ഹെ​ൽ​ത്ത് ഫ​ണ്ട് ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 042197474.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.