ഡ്രൈവർമാരെ നിരീക്ഷിക്കാൻ ദുബൈ ടാക്സികളില്‍ കാമറ

ദു​ബൈ: ദു​ബൈ​യി​ലെ മു​ഴു​വ​ന്‍ ടാ​ക്സി ഡ്രൈ​വ​ര്‍മാ​രും ഇ​നി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ല്‍. ടാ​ക്സി​ക​ള്‍ക് കു​ള്ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി ദു​ബൈ റോ​ഡ് ട്രാ​ന ്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു. ടാ​ക്സി​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത​ത്വം മാ​ത്ര​മ​ല്ല, യാ​ത്ര​ക്കാ​രോ​ടു​ള്ള ഡ്രൈ​വ​ര്‍മാ​രു​ടെ മാ​ന്യ​മാ​യ പെ​രു​മാ​റ്റ​വും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ദു​ബൈ​യി​ലെ ടാ​ക്സി​ക​ള്‍ക്കു​ള്ളി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ച​ത്.

ര​ണ്ടു​വ​ര്‍ഷം മു​മ്പാ​ണ് ദു​ബൈ ആ​ർ.​ടി.​എ ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഇ​പ്പോ​ള്‍ ദു​ബൈ എ​മി​റേ​റ്റി​ല്‍ ഓ​ടു​ന്ന 10,684 ടാ​ക്സി​ക​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ നി​ല​വി​ല്‍ വ​ന്നു​ക​ഴി​ഞ്ഞു. യാ​ത്ര​ക്കാ​ര​ന്‍ ടാ​ക്സി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തോ​ടെ കാ​മ​റ പ്ര​വ​ര്‍ത്തി​ച്ചു തു​ട​ങ്ങും. ഡ്രൈ​വ​ർ​മാ​ർ​ക്കെ​തി​രെ പ​രാ​തി​ക​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി​യെ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​ര്‍.​ടി.​എ അ​റി​യി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.