ഷാര്‍ജ: ഉമ്മുല്‍ഖുവൈനിലെ അല്‍ റൗദ പ്രദേശത്തെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. വ്യാ ഴാഴ്ച രാവിലെ 10.35നായിരുന്നു അപകടമെന്ന് സിവില്‍ഡിഫന്‍സ് പറഞ്ഞു. തീപിടിത്തത്തെ തുടര്‍ന ്ന് നൂറിലധികം താമസക്കാര്‍ ദുരിതത്തിലായി. പൊലീസ്, സിവില്‍ഡിഫന്‍സ് വിഭാഗങ്ങളുടെ സമയോചിത ഇടപെടല്‍ തുണയായി. അപകട കാരണം അറിവായിട്ടില്ല, ആളപായമിെല്ലന്ന് പൊലീസ് പറഞ്ഞു. 120 ഫ്ലാറ്റുകളാണ് കെട്ടിടത്തിലുള്ളത്.
ഇവിടെ താമസിച്ചിരുന്നവരെയെല്ലാം സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റുവാന്‍ അധികൃതര്‍ തുടക്കത്തില്‍തന്നെ നടത്തിയ ശ്രമങ്ങളാണ് ദുരന്തങ്ങളുടെ വ്യാപ്തി കുറച്ചത്. കെട്ടിടത്തിനുള്ളിലെ സാധന-സാമഗ്രികള്‍ പലതും കത്തിനശിച്ചിട്ടുണ്ട്. നാശനഷ്ടത്തിെൻറ തോത് തിട്ടപ്പെടുത്തിയിട്ടില്ല. തീ നിയന്ത്രണ വിധേയമാക്കുകയും തണുപ്പിക്കല്‍ പ്രക്രിയ കൃത്യസമയത്തുതന്നെ നടത്തുകയും ചെയ്തതായി സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ ഡോ. സലിം ബിന്‍ ഹംദ പറഞ്ഞു. സുരക്ഷ പരിശോധനക്കുശേഷം ഫ്ലാറ്റുകളിലേക്ക് താമസക്കാരെ തിരികെ എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.