ദുബൈ: വിമാന യാത്രക്ക് ഒരുങ്ങുേമ്പാൾ പാസ്പോർട്ട് എടുക്കാൻ മറക്കരുത്, ബോർഡിങ് പാസ് കളയരുത് എന്നൊക്കെയാണ് പതിവായി നമ്മൾ നടത്തുന്ന ഒാർമപ്പെടുത്തൽ. അതിനു പകരം മുഖം ഒന്ന് കഴുകിയിട്ടു പോടേ, ഒന്നു ഷേവു ചെയ്യാൻ മറക്കണ്ട എന്നെല്ലാം ഒാർമപ്പെടുത്തിയാൽ മതിയാവും ഇനി മുതൽ. ടിക്കറ്റ് ചെക്കിങ് കൗണ്ടർ മുതൽ വിമാനത്തിലേക്ക് കയറുന്നതു വരെയുള്ള നടപടികൾ മുഖം മാത്രം കാണിച്ച് പൂർത്തീകരിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ദുബൈ എമിഗ്രേഷൻ. എമിറേറ്റ്സ് എയർലൈൻസിലെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ഏതാനും മാസങ്ങൾക്കുള്ളിൽ ഇൗ സൗകര്യം ലഭ്യമാവുക.
ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഇന്ന് െകാടിയിറങ്ങുന്ന 39ാമത് ജൈടെക്സ് സാേങ്കതിക വാരാഘോഷത്തിലെ ജി.ഡി.ആർ.എഫ്.എ ദുബൈ സ്റ്റാൻഡിൽ വന്നാൽ ബേയാമെട്രിക് സാേങ്കതിക വിദ്യയുടെ ബലത്തിൽ ഇൗ സംവിധാനം എങ്ങനെയാണ് പ്രയോഗവത്കരിക്കുക എന്ന് കണ്ട് മനസ്സിലാക്കാനാവും.
വിമാന ടിക്കറ്റ് ചെക്കിങ് പവലിയനു മുന്നിൽ സ്ഥാപിച്ച കാമറയിൽ നോക്കുക എന്നതാണ് നടപടിയുടെ ആദ്യ ഘട്ടം. തുടർന്ന് എമിഗ്രേഷൻ നടപടിക്കുള്ള ഗേറ്റിൽ സ്ഥാപിച്ച കാമറയിൽ മുഖം കാണിച്ചാൽ സിസ്റ്റത്തിലെ മുഖവും യാത്രക്കാരെൻറ മുഖവും ഒന്നാണെന്ന് ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നും തുറക്കപ്പെടും. അവസാനം വിമാനത്തിൽ കയറാനുള്ള നടപടി ഓരോന്നും ഞൊടിയിട കൊണ്ട് പൂർത്തിയാകും. ആദ്യത്തെ തവണ യാത്ര ചെയ്യുേമ്പാൾ പാസ്പോർട്ട് വിവരങ്ങളും മുഖവും സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണ്ടതുണ്ട്. തുടർ യാത്രക്ക് രജിസ്ട്രേഷൻ ആവശ്യമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.