‘ന​മ്മു​ടെ പൂ​ർ​വി​ക​രു​ടെ പാ​ര​മ്പ​ര്യം’ ദേ​ശീ​യ ദി​നാ​ഘോ​ഷ​​ മു​ദ്രാ​വാ​ക്യ​ം

അ​ബൂ​ദ​ബി: യു.​എ.​ഇ 48ാം ദേ​ശീ​യ​ദി​നാ​ഘോ​ഷം ‘ന​മ്മു​ടെ പൂ​ർ​വി​ക​രു​ടെ പാ​ര​മ്പ​ര്യം’ പ്ര​മേ​യ​ത്തി​ൽ​ കൊ​ ണ്ടാ​ടും. ഡി​സം​ബ​ർ ര​ണ്ടി​ന് അ​ബൂ​ദ​ബി സാ​യി​ദ് സ്‌​പോ​ർ​ട്​​സ്​ സി​റ്റി സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ക. രാ​ജ്യ​ത്തി​​െൻറ മൂ​ല്യ​ങ്ങ​ളും പൈ​തൃ​ക​വും സം​സ്‌​കാ​ര​വും പ്ര​തി​ഫ​ലി​ക്കു​ന്ന​താ​വും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. അ​ഭി​മാ​ന​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന ക​ലാ​സാം​സ്‌​കാ​രി​ക വി​രു​ന്നാ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യെ​ന്ന് യു.​എ.​ഇ 48ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ സം​ഘാ​ട​ക സ​മി​തി അം​ഗം സ​യീ​ദ് അ​ൽ സു​വൈ​ദി ചൂ​ണ്ടി​ക്കാ​ട്ടി. യു.​എ.​ഇ​യു​ടെ 48 വ​ർ​ഷ​ത്തെ ച​രി​ത്ര​മൂ​ല്യ​ങ്ങ​ളി​ലേ​ക്ക് കാ​ണി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ൾ, ഡി​ജി​റ്റ​ൽ ആ​ർ​ട്‌​സ്, വി​ഷ്വ​ൽ, സൗ​ണ്ട് ഇ​ഫ​ക്റ്റു​ക​ൾ എ​ന്നി​വ​യെ​ല്ലാം അ​വ​ത​രി​പ്പി​ക്കും.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.