ഡ്രോൺ സാന്നിധ്യം സംശയിച്ച്​ ദുബൈ വിമാനത്താവളം 15 മിനിറ്റ്​ അടച്ചു

ദു​ബൈ: വി​മാ​ന​ത്താ​വ​ള മേ​ഖ​ല​യി​ൽ ഡ്രോ​ൺ സാ​ന്നി​ധ്യം സം​ശ​യി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്​ ദു​ബൈ അ​ ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം കാ​ൽ​മ​ണി​ക്കൂ​ർ അ​ട​ച്ചി​ട്ടു. ര​ണ്ട്​ എ​മി​റേ​റ്റ്​​സ്​ വി​മാ​ന​ങ്ങ​ ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള ഇ.​കെ511, സിം​ഗ​പ്പു​രി​ൽ​നി​ന്നു​ള്ള ഇ.​കെ433 വി​മാ​ന​ങ്ങ​ളാ​ണ്​ താ​വ​ളം മാ​റ്റി ഇ​റ​ക്കി​യ​ത്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്കാ​ണ്​ സം​ഭ​വം. സം​ശ​യം തോ​ന്നി​യ​യു​ട​നെ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ത​ന്ത്ര​പ്ര​ധാ​ന മേ​ഖ​ല അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.

ആ ​സ​മ​യം ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന സിം​ഗ​പ്പു​ർ വി​മാ​നം ദു​ബൈ വേ​ൾ​ഡ്​ സെ​ൻ​ട്ര​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലും ഡ​ൽ​ഹി വി​മാ​നം ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലും ഇ​റ​ക്കി. യു.​എ.​ഇ സ​മ​യം 12.36 മു​ത​ൽ 12.51 വ​രെ​യാ​ണ്​ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​​ട്ട​തെ​ന്നും വൈ​കാ​തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യ​താ​യും എ​മി​റേ​റ്റ്​​സ്​ വ​ക്​​താ​വ്​ അ​റി​യി​ച്ചു. പി​ന്നീ​ട്​ ഇൗ ​വി​മാ​ന​ങ്ങ​ൾ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​ച്ചു. ഏ​തെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ​ക്ക്​ തു​ട​ർ​യാ​ത്ര​ക്ക്​ പ്ര​ശ്​​ന​മു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ൽ ബു​ക്കി​ങ്ങി​നും ബ​ദ​ൽ താ​മ​സ​ത്തി​നും സൗ​ക​ര്യം ഒ​രു​ക്കു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.