ദുബൈ: സഹിഷ്ണുത വർഷം പ്രമാണിച്ച് യു.എ.ഇയിൽ താമസിക്കുന്ന 15നും 24നും ഇടയിൽ പ്രായമുള് ളവർക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ബിൻ ഹൈദർ അഡ്വക്കറ്റ് ആൻഡ് ലീഗൽ കൺ സൾട്ടൻസ് സംഘടിപ്പിക്കുന്ന മത്സരത്തിെൻറ സമ്മാനത്തുക 50,000 ദിർഹമാണ്. ഒാരോ വിഷയത്തിലും യുവജനങ്ങളുടെ പങ്കാളിത്തം വിലപ്പെട്ടതാണെന്നും അവർക്ക് പറയാനുള്ളതെന്തെന്ന് കേൾക്കൽ പ്രധാനമാണെന്നും മത്സര പരിപാടി വിശദീകരിച്ച് ബിൻ ഹൈദർ അഡ്വക്കറ്റ്സ് ഗ്രൂപ് സ്ഥാപകനും സി.ഇ.ഒയുമായ ഇൗസ ബിൻ ഹൈദർ പറഞ്ഞു.
അറബിയിലോ ഇംഗ്ലീഷിലോ ഉപന്യാസം എഴുതാം. എണ്ണൂറു മുതൽ ആയിരം വാക്കുകൾ വരെയാണ് വേണ്ടത്. ഒന്നാം സമ്മാനം 30,000 ദിർഹം, രണ്ടാം സമ്മാനം 20,000 ദിർഹം. ഇതിനു പുറമെ 10 പേർക്ക് പ്രോത്സാഹന സമ്മാനവും നൽകും. താൽപര്യമുള്ളവർ അപേക്ഷ ഫോറത്തിനായി competition@bhadvoc.com എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്യണം. പൂരിപ്പിച്ച അപേക്ഷയും ഉപന്യാസവും രേഖകളും സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.