????? ??. ???????????? ???? ??????????? ??? ???????? , ??. ????????? ??? ???

സ്വകാര്യ സ്കൂ​ളു​ക​ളി​ൽ സൗ​ജ​ന‍്യ കു​ടി​വെ​ള്ളം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

ഷാ​​ർ​​ജ: എ​​മി​​റേ​​റ്റി​​ലെ സ്വ​​കാ​​ര്യ സ്കൂ​​ളു​​ക​​ളി​​ലെ കു​​ട്ടി​​ക​​ൾ​​ക്ക് കു​​ടി​​വെ​​ള്ളം സൗ ​​ജ​​ന്യ​​മാ​​യി ന​​ൽ​​ക​​ണ​​മെ​​ന്ന് സു​​പ്രീം കൗ​​ൺ​​സി​​ൽ അം​​ഗ​​വും ഷാ​​ർ​​ജ ഭ​​ര​​ണാ​​ധി​​കാ​​രി​​യ ു​​മാ​​യ ശൈ​​ഖ് ഡോ. ​​സു​​ൽ​​ത്താ​​ൻ ബി​​ൻ മു​​ഹ​​മ്മ​​ദ് അ​​ൽ ഖാ​​സി​​മി ഉ​​ത്ത​​ര​​വി​​ട്ടു. ഷാ​​ർ​​ജ ജ​​ല-​​വൈ​​ദ‍്യു​​തി അ​​തോ​​റി​​റ്റി (സേ​​വ) ആ​​ണ് ‘സു​​ലാ​​ൽ’ വെ​​ള്ളം സ്കൂ​​ളു​​ക​​ളി​​ൽ വി​​ത​​ര​​ണം ന​​ട​​ത്തു​​ക.

116 സ്കൂ​​ളു​​ക​​ളി​​ലും 135 ന​​ഴ്സ​​റി​​ക​​ളി​​ലു​​മാ​​യി പ​​ഠി​​ക്കു​​ന്ന മ​​ല​​യാ​​ളി​​ക​​ള​​ട​​ക്കം ര​​ണ്ട് ല​​ക്ഷ​​ത്തി​​ല​​ധി​​കം കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ന്ന​​താ​​ണി​​ത്. സ​​മൂ​​ഹ​​ത്തി​​ലെ എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും മി​​ക​​ച്ച പി​​ന്തു​​ണ ന​​ൽ​​കു​​ക എ​​ന്ന ശൈ​​ഖ് സു​​ൽ​​ത്താ​െ​ൻ​റ ന​​ന്മ മ​​ന​​സ്സാ​​ണ് ഈ ​​പ​​ദ്ധ​​തി​​യെ​​ന്ന് സേ​​വ ചെ​​യ​​ർ​​മാ​​ൻ ഡോ. ​​റാ​​ഷി​​ദ് അ​​ൽ ലീം ​​പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ വ​​ർ​​ഷം സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ൽ വെ​​ള്ളം സൗ​​ജ​​ന‍്യ​​മാ​​യി വി​​ത​​ര​​ണം ന​​ട​​ത്താ​​ൻ സു​​ൽ​​ത്താ​​ൻ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഷാ​​ർ​​ജ പ്രൈ​​വ​​റ്റ് എ​​ജു​​ക്കേ​​ഷ​​ൻ അ​​തോ​​റി​​റ്റി​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ട പ​​ദ്ധ​​തി എ​​ത്ര​​യും പെ​​ട്ടെ​​ന്ന് ന​​ട​​പ്പാ​​ക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.