??????????? ???????? ??????????????????? ???????? ????????? ???????????? ???????????

ടാ​ക്‌​സ് സ്​​റ്റാ​മ്പ് പ​തി​ക്കാ​ത്ത സി​ഗ​ര​റ്റ് ക​ണ്ടെ​ത്താ​ൻ മി​ന്ന​ൽ പ​രി​ശോ​ധ​ന

അ​ബൂ​ദ​ബി: വി​പ​ണി​ക​ളി​ൽ ഡി​ജി​റ്റ​ൽ ടാ​ക്‌​സ് സ്​​റ്റാ​മ്പ് പ​തി​ക്കാ​ത്ത സി​ഗ​ര​റ്റ്, പു​ക​യി​ല, പു​ക​യ ി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ന്ന​തി​ന്​ ഫെ​ഡ​റ ​ൽ ടാ​ക്‌​സ് അ​തോ​റി​റ്റി (എ​ഫ്.​ടി.​എ) മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. സി​ഗ​ര​റ്റ്, പു​ക​യി​ല, പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ ഡി​ജി​റ്റ​ൽ സ്​​റ്റാ​മ്പ്​ പ​തി​ക്കേ​ണ്ട​തി​​െൻറ ആ​വ​ശ്യ​ക​ത സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു.

ഏ​ഴു എ​മി​റേ​റ്റു​ക​ളി​ലും സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 20 പ​രി​ശോ​ധ​ന​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. 530 റീ​ട്ടെ​യി​ൽ ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ്ര​ചാ​ര​ണം ന​ട​ത്തി. ക​ഴി​ഞ്ഞ​മാ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഒ​ട്ടേ​റെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​താ​യി അ​തോ​റി​റ്റി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.