ദുബൈ: മാളിൽ നിന്ന് കിട്ടിയ കുട്ടിയെ മാതാപിതാക്കൾക്കരികിലെത്തിക്കാൻ ദുബൈ പൊലീസ് ജനങ്ങളുടെ സഹായം തേടുന്നു. ശനിയാഴ്ച ദേരയിലെ അൽ റീഫ് മാളിൽനിന്നാണ് ഇൗ അഞ്ചു വയസ്സുകാരനെ കണ്ടെത്തിയത്. ഏറെനേരമായി കുട്ടി ഒറ്റക്ക് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ത്രീയാണ് ഇക്കാര്യം പൊലീസിെന അറിയിച്ചതെന്ന് മുറഖബാത്ത് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു.
കുട്ടിക്ക് സ്റ്റേഷനിൽ എല്ലാവിധ പരിഗണനയും പരിചരണവും നൽകിവരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്ന പക്ഷം 901 എന്ന ഹെൽപ്ലൈൻ നമ്പറിലോ 04-2660555 നമ്പറിലോ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.