ദുബൈ: വാഹനങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ നിന്ന് ടാക്സി ബുക്ക് ചെയ്യ ാൻ ഇനി കാൾ സെൻററിൽ വിളിച്ച് കാറിനായി കാത്തു നിൽക്കേണ്ടതില്ല. ആപ്പ് വഴി ബുക്ക് ചെയ് താൽ അഞ്ചു മിനിറ്റിനുള്ളിൽ ടാക്സി ലഭ്യമാവുന്ന സൗകര്യം നിലവിൽ വന്നു. റോഡ് ഗതാഗത അ തോറിറ്റി (ആർ.ടി.എ)യും കാറീമും ചേർന്നൊരുക്കുന്ന ‘ഹാല ഇ^ടാക്സി’ സേവനമാണ് ഇനി മുതൽ ടാക്സി യാത്ര കൂടുതൽ എളുപ്പമാക്കുക. ലോകത്തെ സ്മാർട്ട് നഗരങ്ങളുടെ മുൻനിരയിലേക്ക് കുതിക്കുന്ന ദുബൈയുടെ ഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്ന ഇൗ സംവിധാനം മെയ് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തി വരികയായിരുന്നു.
കാറീം ആപ്പ് വഴി ബുക്ക് ചെയ്താലുടൻ സേവനം ലഭ്യമാക്കാൻ 5500 ടാക്സികളാണ് സെപ്റ്റംബർ മധ്യത്തോടെ ഒരുക്കുകയെന്ന് ആർ.ടി.എ പൊതുഗതാഗത വിഭാഗം സി.ഇ.ഒ അഹ്മദ് ബെഹ്റൂസിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദുബൈയിലെ ഏഴ് ടാക്സി കമ്പനികളുമായും ഹാല കരാറിലേർപ്പെട്ടിട്ടുണ്ട്. സാധാരണ സമയങ്ങളിൽ എട്ടു ദിർഹമാണ് നിരക്ക്. രാത്രി സമയം ഒമ്പതു ദിർഹവും തിരക്കേറിയ സമയങ്ങളിൽ 12 ദിർഹവുമായിരിക്കുമിത്. മൊബൈൽ ആപ്പ് ഉപയോഗിക്കുന്നതിൽ പരിമിതിയുള്ളവരുടെ സൗകര്യാർഥം കാൾ സെൻറർ മുഖേനെ ടാക്സി ബുക്ക് ചെയ്യാനുള്ള സംവിധാനവും തുടരും. ആപ്പ് വഴി ബുക്ക് ചെയ്ത് ടാക്സി സേവനം ഉപയോഗിക്കുന്നവർക്ക് ലോയലിറ്റി പോയിൻറുകളും ഏർപ്പെടുത്തും.
കാറീമിെൻറ സാേങ്കതിക വിജ്ഞാന മികവ് പ്രയോജനപ്പെടുത്തി സേവനം മറ്റു പൊതു ഗതാഗത സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ പദ്ധതിയുള്ളതായി ഹാല സി.ഇ.ഒ ക്ലമൻസ് ഡ്യൂടേർട്ട് പറഞ്ഞു. കാറീം ഗൾഫ് മേഖലാ ഡയറക്ടർ ബാസ്സൽ അൽ നഹ്ലാഇയും സംബന്ധിച്ചു.ഗൂഗിൾ പ്ലേ സ്േറ്റാറോ ആപ്പിൾ സ്റ്റോറോ വഴി കാറീം ആപ്പ് ഡൗൺലോഡ് ചെയ്ത് ഇ ^ടാക്സി സൗകര്യം ഉപയോഗിച്ചു തുടങ്ങാം. ബുക്ക് ചെയ്ത ശേഷം ട്രിപ്പ് കാൻസൽ ചെയ്യുകയാണെങ്കിൽ ഒരു കാര്യം ശ്രദ്ധിക്കണം. മൂന്നു മിനിറ്റു കഴിഞ്ഞാണ് ട്രിപ്പ് കാൻസൽ ചെയ്യുന്നതെങ്കിൽ 12 ദിർഹം ഉപഭോക്താവിൽ നിന്ന് ഇൗടാക്കും. കൂടുതൽ നേരം കാത്തു നിർത്തിയിട്ടുണ്ടെങ്കിൽ ആ സമയത്തിനുള്ള വെയ്റ്റിങ് ചാർജും നൽകേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.