ദുബൈ: അഞ്ചു ദിവസത്തെ വിദേശ പര്യടനത്തിെൻറ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന ്ന് വൈകീട്ട് യു.എ.ഇയിലെത്തും. യു.എ.ഇ സർക്കാറിെൻറ പരമോന്നത സിവിലിയൻ ബഹുമതിയായ ഒാർഡർ ഒാഫ് സായിദ് ഏറ്റുവാങ്ങുകയാണ് മോദിയുടെ മൂന്നാം യു.എ.ഇ സന്ദർശനത്തിലെ മുഖ്യ പരിപാടി. വെള്ളിയാഴ്ച അബൂദബിയിലെത്തുന്ന അദ്ദേഹം അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജൻമവാർഷികത്തിെൻറ ഭാഗമായി തയ്യാറാക്കിയ പ്രത്യേക സ്റ്റാമ്പിെൻറ പ്രകാശനം ഇരു നേതാക്കളും ചേർന്ന് നിർവഹിക്കും. റു പേ കാർഡ് പ്രകാശനവുമുണ്ടാവും. എന്നാൽ മുൻ സന്ദർശനങ്ങളിലേതു പോലെ പൊതുപരിപാടികൾ ഇക്കുറി ഉണ്ടാവില്ല. ഇരു രാഷ്ട്രങ്ങളും തമ്മിലെ ഉൗഷ്മളമായ ഉന്നത തല ചർച്ചകൾ ബഹുമുഖ ഉഭയകക്ഷിബന്ധങ്ങളെ കൂടുതൽ കരുത്തുറ്റതാക്കുമെന്ന് യാത്രക്ക് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിൽ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. 24ന് അദ്ദേഹം ബഹ്റൈനിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.