?????????

ബാലുശേരി സ്വദേശി ദുബൈയിൽ മരിച്ച നിലയിൽ

ദുബൈ:കോഴിക്കോട്‌ ബാലുശേരി സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കിനാലൂർ പുതിയോട്ടിൽ ഗോകുല​​െൻറയും ചന്ദ്രികയുടെയും മകൻ അതുൽദാസ്​(27 വയസ്‌) ​​െൻറ മൃതദേഹമാണ്​ ദുബൈ പോലീസ്‌ കണ്ടെത്തിയത്‌. ഭാര്യ: ശരണ്യ.ഈ മാസം 13 നാണ് മരണം സംഭവിച്ചതെന്ന്​ പോലീസ്‌ റിപ്പോർട്ടിൽ പറയുന്ന​ു.ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കണ്ടെത്താൻ കഴിയാഞ്ഞ സാഹചര്യത്തിൽ ദുബൈ പോലീസ്‌ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയായിരുന്നു.

തുടർന്ന് അതുൽദാസി​​െൻറ കുടുംബവുമായി ബന്ധപ്പെടുവാനും മൃതദേഹം നാട്ടിലെത്തിക്കുവാനും കോൺസുലേറ്റ്‌ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ ചുമതലപ്പെടുത്തി. മൃതദേഹം ഞായറാഴ്ച രാത്രി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക്‌ കൊണ്ടുപോകും. ഇൻകാസ്‌ കോഴിക്കോട്‌ ജില്ലാ പ്രസിഡൻറ്​ ഫൈസൽ കണ്ണോത്ത്‌ അനുഗമിക്കും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.