?????? ?????????????? ????????? ???? ?????????????

ലോ​ക​ത്തി​ലെ മി​ക​ച്ച സാം​സ്‌​കാ​രി​ക ന​ഗ​ര​ങ്ങ​ളി​ൽ അ​ബൂ​ദ​ബി​യും

അ​ബൂ​ദ​ബി : ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സാം​സ്‌​കാ​രി​ക ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി അ​ബൂ​ദ​ബി തെ​ര​ഞ്ഞെ​ട ു​ക്ക​പ്പെ​ട്ടു. ലോ​ക യാ​ത്രാ പ​ര്യ​ട​ന നി​ര​ക്ക് വെ​ബ്സൈ​റ്റാ​യ സ്‌​കൈ​സ്‌​കാ​ന​ർ സ​മീ​പ​കാ​ല ഓ​ൺ​ലൈ​ൻ വി​വ​ര ശേ​ഖ​ര​ത്തി​ലാ​ണ് അ​ബൂ​ദ​ബി ന​ഗ​രം എ​റ്റ​വും മി​ക​ച്ച സാം​സ്‌​കാ​രി​ക ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലി​ടം നേ​ടി​യ​ത്. ക​ലാ സം​സ്‌​കാ​രി​ക വി​സ്മ​യ​ങ്ങ​ളോ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് പു​തി​യ വി​നോ​ദ സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​ള്ള മി​ക​വാ​ണ് യു.​എ.​ഇ ത​ല​സ്ഥാ​ന​ത്തെ പ്ര​ത്യേ​ക പ​ട്ടി​ക​യി​ൽ മി​ക​ച്ച സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. ഇ​റ്റ​ലി​യി​ലെ ഫ്ലോ​റ​ൻ​സ് ന​ഗ​ര​ത്തി​നു തൊ​ട്ടു​മു​ൻ​പ് യു.​എ.​ഇ ത​ല​സ്ഥാ​നം മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി. അ​ബൂ​ദ​ബി ക​ൾ​ച​റ​ൽ ഡി​സ്ട്രി​ക്ടും ശൈ​ഖ് സാ​യി​ദ് ഗ്രാ​ൻ​ഡ് മോ​സ്‌​കു​മാ​ണ് മി​ക​ച്ച സാം​സ്‌​കാ​രി​ക കേ​ന്ദ്ര​മാ​യി സ​ഞ്ചാ​രി​ക​ൾ ശു​പാ​ർ​ശ ചെ​യ്ത​ത്. 2017ൽ ​ലൂ​വ്ർ അ​ബൂ​ദ​ബി ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ലെ സാ​ദി​യാ​ത്ത് ദ്വീ​പി​ൽ തു​റ​ന്ന​തും സാം​സ്‌​കാ​രി​ക ച​ക്ര​വാ​ള​ങ്ങ​ളി​ലേ​ക്കു​ള്ള അ​ബൂ​ദ​ബി​യു​ടെ കു​തി​പ്പാ​യും വെ​ബ്‌​സൈ​റ്റി​ൽ എ​ടു​ത്തു​കാ​ട്ടു​ന്നു.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സാം​സ്‌​കാ​രി​ക ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പി​െ​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ള​രെ ക്രി​യാ​ത്മ​ക​മാ​ണ്. സാം​സ്‌​കാ​രി​ക സാ​ഹ​സി​ക​ത​ക്ക് ഊ​ന്ന​ൽ ന​ൽ​കി വ​ള​രെ ദീ​ർ​ഘ വീ​ക്ഷ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​താ​യി അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി സെ​യ്ഫ് സ​യീ​ദ് ഗോ​ബാ​ഷ് അ​റി​യി​ച്ചു. അ​ബൂ​ദ​ബി സ​ന്ദ​ർ​ശി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം വ​ർ​ഷം​തോ​റും വ​ള​രു​ന്നു. ഖ​സ​ർ അ​ൽ ഹൊ​സ​ൻ പാ​ല​സ്, ശൈ​ഖ് സാ​യി​ദ് ഗ്രാ​ൻ​ഡ് മോ​സ്‌​ക്, അ​ൽ ഐ​നി​ലെ പൈ​തൃ​ക സൈ​റ്റു​ക​ൾ എ​ന്നി​വ​യെ​ല്ലാം സ​ഞ്ചാ​രി​ക​ളെ മാ​ടി വി​ളി​ക്കു​ന്ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ളാ​ണ്. സ്‌​കൈ​സ്‌​കാ​ന​ർ വെ​ബ്സൈ​റ്റ് പ​ട്ടി​ക​യി​ൽ അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ ഹോ​ട്ട​ൽ താ​മ​സ​ത്തി​നു​ള്ള ശു​പാ​ർ​ശ​ക​ളും മി​ക​ച്ച ഹോ​ട്ട​ലു​ക​ളു​ടെ ലി​ങ്കു​ക​ളും വി​മാ​ന​ങ്ങ​ളു​ടെ മി​ക​ച്ച ഡീ​ലു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.എ​ഡി​ൻ​ബ​ർ​ഗ് ആ​സ്ഥാ​ന​മാ​യു​ള്ള വെ​ബ്സൈ​റ്റി​ലെ ഓ​ൺ​ലൈ​ൻ പ​ട്ടി​ക​യി​ൽ മെ​ക്‌​സി​ക്കോ സി​റ്റി, ടെ​ക്‌​സ​സി​ലെ ഓ​സ്റ്റി​ൻ, ജ​പ്പാ​നി​ലെ ക്യോ​ട്ടോ എ​ന്നീ സ്ഥ​ല​ങ്ങ​ളും പ്ര​ത്യേ​കം എ​ടു​ത്തു കാ​ട്ടു​ന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.