ഷാർജ: സാംസ്കാരിക വിപ്ലവത്തിലൂടെ ലോകത്തിെൻറ നെറുകയിൽ സ്ഥാനം പിടിച്ച അറബ് രാജ്യങ് ങളുടെ സാംസ്കാരിക തലസ്ഥാനവും ലോക പുസ്തക തലസ്ഥാനവുമായ ഷാർജയുടെ ശിരസിൽ മറ്റൊരു പൊ ൻതൂവൽ. ലോകത്തിലെ ഏറ്റവും ക്രിയാത്മകതയുള്ള അഞ്ച് നഗരങ്ങളിലൊന്നായി ബി.ബി.സി തെരഞ്ഞെടുത്തിരിക്കുന്നത് ഷാർജയെയാണ്. നൂതന ആർട്ട് ഷോകൾ, ചിന്തോദ്ദീപകമായ ഇൻസ്റ്റലേഷനുകൾ, ക്രിയേറ്റീവ് സ്പേസുകൾ എന്നിവയുടെ പര്യായമായി ഷാർജ മാറിയിരിക്കുന്നു. നഗരത്തിലെ കലാപരമായ ഔട്ട്പുട്ടിനെ ലോകം സാകുതം ശ്രദ്ധിക്കുന്നുവെന്നാണ് ഷാർജയെ കുറിച്ച് ബി.ബി.സി പരാമർശിക്കുന്നത്. ഷാർജക്ക് പുറമെ, മെക്സിക്കോ സിറ്റി, ബെൽഗ്രേഡ്, ഡാകാർ, ബാങ്കോക്ക് എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിയത്.
ശൈഖ് സലീം അൽ ഖാസിമിയുടെയും ഷാർജ ആർട്ട് ഫൗണ്ടേഷൻ പ്രസിഡൻറും ഡയറക്ടറുമായ ശൈഖ ഹൂർ ബിൻത് മുഹമമ്ദ് അൽ ഖാസിമിയുടെയും സൃഷ്ടിപരമായ അഭിലാഷങ്ങളും ക്രിയാത്മകതയും ബി.ബി.സി പ്രത്യേകം രേഖപ്പെടുത്തുന്നു. നഗരത്തിലെ സാംസ്കാരിക ആകർഷണങ്ങളായ പ്രദേശങ്ങൾ, അൽ റാവി ബുക്ക് ഷോപ്പ്, മറായ ആർട്ട് സെൻറർ, 1971 ഡിസൈൻ സ്പേസ്, മുവൈല പട്ടണം, മഴമുറി, ബിനാലെകൾ, വായനോത്സവങ്ങൾ എന്നിവ ലോകം ശ്രദ്ധിച്ച ഷാർജയുടെ തിളക്കങ്ങളാണ്. സാംസ്കാരികവും സർഗ്ഗാത്മകവുമായുള്ള നഗരത്തിെൻറ സമർപ്പണം എല്ലായ്പ്പോഴും ഏറ്റവും പ്രകടമാകുന്നത് ഷാർജ ബിനാലെയിലാണെന്ന് പ്രത്യേകം പരാമർശിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.