ദുബൈ: തിരുവനന്തപുരം മണക്കാട് വയലാർ രാമവർമ്മ സാംസ്കാരികവേദിയുടെ ഈ വർഷത്തെ പ്ര വാസി അവാർഡിന് ദുബൈ അൽ ദാന മെഡിക്കൽ പോളിക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോ. ഫിറോസ് മുഹമ്മദ് അബ്ദുൽ ഗഫൂർ അർഹനായി.
പ്രവാസി മേഖലയിൽ നടത്തിയ സാമൂഹിക സാംസ്കാരിക സാഹിത്യപ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് രണ്ടു പതിറ്റാണ്ടായി ദുബൈയിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം യു.എ.ഇയിലെ മലയാളി ഡോക്ടർമാരുടെ കൂട്ടായ്മയായ എ.കെ.എം.ജി. എമിറേറ്റ്സിെൻറ ട്രഷററാണ്. പതിനൊന്നാമത് വയലാർ രാമവർമ്മ സാംസ്കാരിക ഉത്സവത്തോടനുബന്ധിച്ചു നടത്തുന്ന പ്രവാസി സംഗമത്തിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.