നമ്പർ പ്ലേറ്റുകളുടെ ഓൺലൈൻ ലേലം 28ന്​

ദുബൈ: വ്യത്യസ്​തമായ ഫാൻസി നമ്പർ പ്ലേറ്റുകളുടെ വിൽപനക്ക്​ റോഡ്​ ഗതാഗത അതോറിറ്റി നടത്തുന്ന 57ാമത്​ ഒാൺലൈൻ ലേലം ഇൗ മാസം 28ന്​ നടക്കും. മൂന്ന്​, നാല്​, അഞ്ച്​ അക്കങ്ങളുള്ള എ,ബി,എച്ച്​, ​െഎ,ജെ,കെ,എൽ,എം,എൻ,ഒ,പി,ക്യൂ, ആർ,എസ്​,ടി സീരീസുകളിലുള്ള ​പുതുമയുളള 200 നമ്പറുകളാണ്​ വിൽക്കുന്നത്​. ലേലത്തിൽ പ​െങ്കടുക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ജൂലൈ 21മുതൽ രജിസ്​റ്റർ ചെയ്യാം. 28ന്​ രാവിലെ എട്ടു മണിമുതൽ ലേലം ആരംഭിക്കും.

ദുബൈയിൽ ട്രാഫിക്​ ഫയൽ ഉള്ളവർക്ക്​ മാത്രമാണ്​ ഇൗ ലേലത്തിൽ പങ്കുചേരാൻ അവസരം. 5,000 ദിർഹമി​​െൻറ സെക്യൂരിറ്റി ചെക്ക്​ സമർപ്പിക്കണം. ലേല വരിസംഖ്യയായി 120 ദിർഹവും. ഉപഭോക്​തൃ സന്തോഷ കേന്ദ്രങ്ങൾ വഴിയോ ആപ്പ്​ വഴിയോ ക്രെഡിറ്റ്​ കാർഡ്​ മ​ുഖേനെയോ പണമടക്കാം. www.rta.ae വെബ്​സൈറ്റിലും 8009090 എന്ന ടോൾ ഫ്രീ നമ്പറിലും വിവരങ്ങൾ ലഭ്യമാണ്​.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.