ഷാർജ: റമദാൻ വിളിപ്പാടകലെ നിൽക്കെ വൻ ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് കച്ചവട സ്ഥാപനങ്ങൾ. സാധാരണക്കാർക്ക് വലിയ ആശ്വാസപകരുന്ന തരത്തിലുള്ള ആനുകൂല്യങ്ങളാണ് മിക്ക കച്ചവട സ്ഥാപനങ്ങളും പ്രഖ്യാപിച്ചിട്ടുള്ളത്. സ്ഥാപനങ്ങൾക്കകത്തും പുറത്തും റമദാനെ സ്വാഗതം ചെയ്യുന്ന അലങ്കാരങ്ങളും സ്ഥാപിച്ചിട്ടുണ്ട്. അറബ് സംസ്കൃതിയുടെ വെട്ടമായ റാന്തലും പാനീസുമാണ് അലങ്കാരങ്ങളിൽ മുന്നിൽ. റമദാൻ പ്രമാണിച്ച് ഷാർജയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ,
ഇറാഖി ഈത്തപ്പഴമായ അൽ സഹ്ദി കിലോക്ക് 3.99 ദിർഹമിനാണ് വിൽക്കുന്നത്. 10 കിലോക്ക് നൂറ് ദിർഹം വിലവരുന്ന അൽ സാദ് ഖലാസ് 55 ദിർഹമിനും. നാലുകിലോ പഞ്ചസാര 7.00 ദിർഹത്തിനും ഓറഞ്ച് കിലോക്ക് 2.00 ദിർഹമുമാണ് വില. മിക്കയിടങ്ങളിലും ഇത്തരത്തിൽ തന്നെയാണ് വിലനിലവാരം. ചെറിയ മാറ്റങ്ങൾ പ്രകടമാണ്. വൻ വില ഉണ്ടായിരുന്ന മുരിങ്ങക്കായക്ക് കിലോക്ക് 6.00 ദിർഹവും, കാബേജ്, 2.00, വഴുതന 3.00, കാപ്സികം 2.00, ബദമി മാങ്ങ 8.00, കൈതച്ചക്ക 3.00 തുടങ്ങി, പാൽ, ചായപ്പൊടി, ധാന്യങ്ങൾ, അരി, പഴവർഗങ്ങൾ, മീൻ, ഇറച്ചി, ബേക്കറി സാധനങ്ങൾ, കശുവണ്ടി, ഉണക്ക മുന്തിരി, കോഴി മുട്ട, ജ്യൂസുകൾ എന്നിവക്കെല്ലാം വിലകുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളിലും മൂന്നും നാലും ദിവസം ഈ ആനുകൂല്യം ലഭിക്കുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾക്ക് കുടുംബ ബജറ്റ് താളംതെറ്റാതെ നോക്കാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.