?????? ???

കോഴിക്കോട്​ സ്വദേശി മരിച്ച നിലയിൽ

ദുബൈ: കോഴിക്കോട്​ സ്വദേശിയെ ദുബൈയിലെ താമസ സ്​ഥലത്ത്​ മരിച്ചനിലയിൽ കണ്ടെത്തി. കക്കോടി പൂര​ംകോട്ട്​ വീട്ട ിൽ സതീഷ്​ മനുവിനെയാണ്​ (​39) കറാമയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. കരൾരോഗ ബാധിതനായിരുന്നു.

ദുബൈ ആരോഗ്യ അതോറിറ്റിയിൽ സ്​റ്റെറിലൈസേഷൻ ടെക്​നീഷ്യനായിരുന്ന സതീഷ്​ ജോലി ഉപേക്ഷിച്ച്​ നാട്ടിലേക്ക്​ പോകാനിരിക്കെയാണ്​ മരണം. മനു^ഏലിയാമ്മ ദമ്പതികളുടെ മകനാണ്​. ഭാര്യ: പ്രിയങ്ക. സഹോദരങ്ങൾ: സാജൻ (ദുബൈ), സജി. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.