അബൂദബി: ലൂബ്രിക്കൻറ് നിർമാണത്തിന് ഉപയോഗിക്കുന്ന ബേസ് ഒായിൽ ഇന്ത്യയിൽ വിൽക് കുന്നതിന് അബൂദബി നാഷനൽ ഒായിൽ കമ്പനിയും (അഡ്നോക്) ഇന്ത്യൻ ഒായിൽ കോർപറേഷനും (െഎ .ഒ.സി) ദീർഘകാല കരാറിൽ ഒപ്പുവെച്ചു. വിപുലവും വളർന്നുകൊണ്ടിരിക്കുന്നതുമായ വിപണി യിലെ മറ്റൊരു പ്രമുഖ ഉപഭോക്താവുമായി സുപ്രധാനമായ വിൽപന കരാറിൽ ഒപ്പുവെച്ചത് അഡ്നോകിെൻറ ഗ്രൂപ്പ്-3 ബേസ് ഒായിലിെൻറ (അഡ്ബേസ്) ഗുണമേന്മക്കും വിശ്വാസ്യതക്കുമുള്ള തെളിവാണെന്ന് അഡ്നോക് മാർക്കറ്റിങ്-വിതരണ-വ്യാപാര ഡയറക്ടറേറ്റിലെ റിഫൈൻഡ് പ്രോഡക്ട്സ് സെയിൽസ് ആക്ടിങ് സീനിയർ വൈസ് പ്രസിഡൻറ് അഹ്മദ് ബിൻ താലിത് പറഞ്ഞു.
ഇന്ത്യൻ ഒായിലുമൊത്ത് പ്രവർത്തിക്കുന്നതിനും ഇന്ത്യൻ വിപണിയിൽ അഡ്ബേസിെൻറ വിതരണം വ്യാപിപ്പിക്കുന്നതിനും തങ്ങൾ സജ്ജമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്നോകിെൻറ ദീർഘകാല പങ്കാളിയാണ് ഇന്ത്യൻ ഒായിലെന്നും ഇരു കമ്പനികളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യൻ ഒായിൽ എക്സിക്യൂട്ടീവ് ഡയറക്ടർ സുബിമൽ മൊണ്ടൽ പറഞ്ഞു.
ലോകത്തെ വലിയ കമ്പനികളിലൊന്നായ ഇന്ത്യൻ ഒായിലിന് 500 കമ്പനികളുടെ ഫോർച്യൂൺ പട്ടികയിൽ 137ാം റാങ്കുണ്ട്. ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ ലുബ്രിക്കൻറ് വിൽപനക്കാരാണ് കമ്പനി. പ്രതിവർഷം 450,000 ടൺ ലൂബ്രിക്കൻറാണ് കമ്പനി വിൽപന നടത്തുന്നത്. മൊത്തം 20 ലക്ഷം ടണിേൻറതാണ് ഇന്ത്യൻ ലൂബ്രിക്കൻറ് വിപണി. പ്രതിവർഷം 2.4 ശതമാനം എന്ന നിരക്കിൽ വിപണി വളർന്നുകൊണ്ടിരിക്കുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.