ദുബൈ: പഠിച്ച് വളർന്ന കലാലയങ്ങളെ മരണം വരെ ചേർത്ത് നിർത്താനാവുന്നത് സൗഭാഗ്യമാണെന ്ന് പ്രമുഖ അറബ് കവി ശിഹാബ് ഗാനിം അഭിപ്രായപ്പെട്ടു.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജ് യു.എ.ഇ അ ലുംനി എമിസ്റ്റാൾജിയ 19 എന്ന പേരിൽ മെഗാ ഗെറ്റുഗദറിൽ ഏർപ്പെടുത്തിയ സോഷ്യൽ ഡിഗ്നി റ്റി അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അലുംനി പ്രസിഡൻറ് പി.അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ഷാർജാ ഇലക്ട്രിസിറ്റി ആൻറ് വാട്ടർ അതോറിറ്റി ചെയർമാൻ ഡോ. റാഷിദ് അൽഈം ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഡോ.സി.പി.അയ്യൂബ് കേയി മുഖ്യാതിഥിയായി.ഗായകൻ കണ്ണൂർ ഷരീഫിന് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നൽകി. അഡ്വ.ഇബ്രാഹിം ഖലീൽ അരിമല, സീബ്രീസ് ഗാർഗോ എക്സിക്യൂട്ടീവ് ഡയറക്ടർ റസീൽ പുളിക്കൽ, മുസ്തഫ വേങ്ങര, ജസീന, ആജിഷ, ലത്തീഫ് ബാബു ,മർഷിദ് ഡക്കാൻ എന്നിവരെയും അവാർഡ് നൽകി ആദരിച്ചു.
വെബ് സൈറ്റ് ലോഞ്ചിങും (www.emeaalumniuae.com) അഡ്വ.പി.കെ.ഫൈസൽ മെമ്മോറിയൽ എഡ്യൂക്കേഷൻ ഫെല്ലോഷിപ്പ് പ്രഖ്യാപനവും നടന്നു.
ഷാർജാ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി, നെല്ലറ ഷംസുദ്ദീൻ, അനൂപ് കേച്ചേരി, ബഷീർ തിക്കോടി എന്നിവർ സംബന്ധിച്ചു. കണ്ണൂർ ഷെരീഫിെൻറ നേതൃത്വത്തിൽ കണ്ണൂർ ശരീഫ് കീ രാത്ത് ഗാന സന്ധ്യ സമദ് കടമേരിയുടെ സംവിധാനത്വത്തിൽ അരങ്ങേറി. നജ്മുദ്ദീൻ, ശരീഫ് നെല്ലൂർ, മുസ്തഫ സി കെ, സാജിദ് കെ പി വേങ്ങര, ഷാനൂഫ്, നസീർ, ലുത്തുഫിയ, നൗഫൽ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.