ദുബൈ: അതിവേഗം മുന്നേറുന്ന ആഗോള വിദ്യാഭ്യാസ കേന്ദ്രമായി മാറിയ ദുബൈയിൽ യു.കെയിൽ നിന ്നുള്ള മികച്ച ബിരുദം സ്വന്തമാക്കുവാൻ വിദ്യാർഥികൾക്ക് തുണയാവുകയാണ് മിഡിൽസെക് സ് യൂനിവേഴ്സിറ്റി. നൂറിലേറെ രാജ്യങ്ങളിൽ നിന്നായി 3200 ഒാളം വിദ്യാർഥികളാണ് സർവകല ാശായ ദുബൈ കാമ്പസിലുള്ളത്. നിലവാരമേറിയ അധ്യയനത്തിനൊപ്പം യു.എ.ഇയിലെ മുൻനിര കമ്പനികളുമായി കൈകോർത്ത് പ്രായോഗിക പരിശീലനവും തൊഴിലവസരങ്ങളും നേടുവാൻ ഇവിടെ സൗകര്യമൊരുക്കുന്നു.
ലണ്ടനിലെ കാമ്പസിലേക്ക് അധ്യയനം ട്രാൻസ്ഫർ ചെയ്യുവാനും അവസരമുണ്ട്. 2019 സെപ്റ്റംബറിൽ ബിരുദപഠനത്തിന് ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഡിജിറ്റൽ മീഡിയ, ഫാഷൻ ഡിസൈൻ, എഡ്യൂകേഷൻ സ്റ്റഡീസ്,ബിസിനസ് മാനേജ്മെൻറ്, ഗ്രാഫിക് ഡിസൈൻ, ഡാറ്റ സയൻസ് എന്നിങ്ങനെ വൈവിധ്യമാർന്ന ശ്രേണിയിലെ കോഴ്സുകൾ തെരഞ്ഞെടുക്കാം. പ്രത്യേകപരിചരണം ആവശ്യമുള്ള വിദ്യാഭ്യാസത്തിൽ ഉൗന്നിയ എം.എ എഡ്യൂകേഷൻ, പ്രൊജക്ട് കെയർ, ഹെൽത് കെയർ വിഭാഗങ്ങളിൽ എം.ബി.എ എന്നിവയാണ് പുതുതായി തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്സുകൾ. റൊബോട്ടിക്സ്, ഡിജിറ്റൽ മാർക്കറ്റിങ്, അപ്ലൈഡ് സൈകോളജി തുടങ്ങിയ കോഴ്സുകളിൽ ബിരുദാനന്തര ബിരുദവും 11 ശ്രേണികളിൽ എം.ബി.എ കോഴ്സുകളും മിഡിൽ സെക്സിലുണ്ട്.
അറിവ് നേടുവാൻ മാത്രമല്ല, അവ ജീവിതത്തിൽ പ്രയോഗവത്കരിക്കുവാൻ കൂടി വഴിയൊരുക്കും വിധമാണ് പാഠ്യപദ്ധതി ക്രമീകരിച്ചിരിക്കുന്നതെന്ന് മിഡിൽസെക്സ് യുനിവേഴ്സിറ്റി ഡയറക്ടറും പ്രോവൈസ് ചാൻസലറുമായ ഡോ. സെഡ്വിൻ ഫെർണാണ്ടസ് പറഞ്ഞു. യു.എ.ഇയിലെയും യു.കെയിലേയും സർക്കാർ^വിദ്യാഭ്യാസ വിഭാഗങ്ങളുടെ ഗുണമേൻമാ അംഗീകാരവും മിഡിൽസെക്സിനുണ്ട്. ഇൗ മാസം 17 മുതൽ 19 വരെ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന ഗൾഫ് എഡ്യൂകേഷൻ ആൻറ് ട്രൈനിങ് എക്സിബിഷനിൽ (ജിടെക്സ്) E300 സ്റ്റാൻറിൽ മിഡിൽസെക്സ് യൂനിവേഴ്സിറ്റി സ്റ്റാൾ പ്രവർത്തിക്കും. ജിടെക്സ് മുഖേന പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് 4000 ദിർഹമിെൻറ ഗ്രാൻറും നിരവധി സമ്മാനങ്ങൾ നേടുവാൻ അവസരങ്ങളും ലഭ്യമാവും. യോഗ്യരായ വിദ്യാർഥികൾക്ക് 90,000 ദിർഹം വരെ സ്കോളർഷിപ്പും 10 ശതമാനം പി.ജി സ്റ്റഡി ഗ്രാൻറും കിട്ടും. വിവരങ്ങൾക്ക്: www.mdx.ac.ae/september2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.