യു​വ​തി​ക്ക് കാ​റി​ൽ സു​ഖ​പ്ര​സ​വം

ഷാ​ർ​ജ: ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷാ​ർ​ജ​യി​ലെ ആ​ശു​പ​ത്രി​യു​ടെ എ​മ​ർ​ജ​ൻ​സി വാ​ർ​ഡി​നു മു​ന്നി​ൽ നി​റു​ത്തി​ യി​ട്ട കാ​റി​ലേ​ക്ക് ഡോ​ക്ട​ർ​മാ​രു ന​ഴ്സു​മാ​രും ഓ​ടു​ന്ന​ത് ക​ണ്ട് കാ​ര്യം അ​റി​യാ​തെ ജ​നം അ​മ്പ​ര​ന്നു. ഒ​രു യു​വ​തി​യേ​യും ചോ​ര​കു​ഞ്ഞി​നെ​യും കാ​റി​ൽ നി​ന്ന് എ​ടു​ത്ത് സ്​​െ​ട്ര​ച്ച​റി​ൽ കി​ട​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് വേ​ഗ​ത​യി​ൽ കു​തി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ അ​ക​ത്തും പു​റ​ത്തും ആ​കാം​ക്ഷ വ​ർ​ധി​ച്ചു.

കാ​ര്യം അ​റി​ഞ്ഞ​പ്പോ​ൾ എ​ല്ലാ​വ​രും സ​ന്തോ​ഷ​ത്തോ​ടെ മ​ബ്റൂ​ക്ക് (ആ​ശം​സ) നേ​ർ​ന്നു. പ്ര​സ​വ വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ യു​വ​തി കാ​റി​ൽ പ്ര​സ​വി​ച്ച​താ​യി​രു​ന്നു സം​ഭ​വം. പ്ര​സ​വ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.