ദുബൈ: ദുബൈ ജബൽ അലിയിലെ അല്‍ മക്തൂം വിമാനത്താവള ടാക്സികളിൽ ആരംഭനിരക്കിൽ (ഫ്ലാഗ് ഡൗൺ റേറ്റ്) ദുബൈ ആര്.ടി.എയുടെ ടാക്സി കോര്പറേഷന് 75 ശതമാനം ഇളവ് പ്രഖ്യാപിച്ചു. തുടക്ക ത്തില്‍ ഈടാക്കുന്ന 20 ദിര്‍ഹത്തിന് പകരം അഞ്ച് ദിര്‍ഹമാണ് ഏപ്രിൽ 16 മുതൽ മേയ് 30 വരെ ഇൗടാ ക്കുക. വിമാനത്താവളത്തിൽനിന്നുള്ള യാത്രക്കാർക്ക് ഷെയറിങ് ടാക്സി സൗകര്യവും ഏർപ്പെടുത്തി. നവീകരണത്തിനായി ദുബൈ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ ഏപ്രിൽ 16 മുതൽ മേയ് 30 വരെയുള്ള 45 ദിവസം അടച്ചിടുന്ന സാഹചര്യത്തിലാണ് നടപടി.
ഇക്കാലയളവിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സർവീസുകൾ അല്‍ മക്തൂം വിമാനത്താവളത്തിലേക്കും ഷാർജ വിമാനത്താവളത്തിലേക്കുമാണ് മാറ്റിയിരിക്കുന്നത്. ഇതോടെ അല്‍മക്തൂം വിമാനത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 700 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മക്തൂം വിമാനത്താവളത്തിൽനിന്നുള്ള ടാക്സി യാത്ര ചെലവ് കുറഞ്ഞതും വേഗത്തിലുള്ളതുമായതായി ദുബൈ ടാക്സി കോർപറേഷൻ ചീഫ് എക്സിക്യൂട്ടീവ് ഡോ. യൂസുഫ് മുഹമ്മദ് അൽ അലി പറഞ്ഞു.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ തെക്ക് ഭാഗത്തെ റണ്‍വേ അടച്ചിടുന്നതിനാൽ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയ സർവീസുകളിലെ യാത്രക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസം ലഘൂകരിക്കാനാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. വിമാനത്താവള ടാക്സികളില്‍ തുടക്കത്തില്‍ 20 ദിര്‍ഹമാണ് ഈടാക്കുന്നത്. ഈ നിരക്കില്‍ 75 ശതമാനം ഇളവ് നല്‍കുകയാണ്. കൂടാതെ വിമാനത്താവളത്തിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഒന്നിലധികം യാത്രക്കാർക്ക് ഒന്നിച്ച് യാത്ര സാധ്യമാകുന്ന ഷെയറിങ് ടാക്സികളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരുടെ കാത്തിരിപ്പ് സമയവും ചെലവും ഇതുവഴി കുറയുമെന്നും ഡോ. യൂസുഫ് മുഹമ്മദ് അൽ അലി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.