റാസൽഖൈമ: ഇൗജിപ്തിൽനിന്ന് നാൽപതിനായിരത്തോളം തേനീച്ചകളെ വിമാനത്തിൽ റാസൽഖൈമയിലെത്തിച്ചു. ഇവയെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലുള്ള തേനീച്ച വളർത്തലുകാർക്ക് വിതരണം ചെയ്തു. ഇൗജിപ്ത് എയർ കാർഗോ വിമാനത്തിലാണ് തേനീച്ചകളെ കൊണ്ടുവന്നത്. ഇൗ വർഷം യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ തേനീച്ചക്കൂട്ടമാണ് ഇത്. ഇൗജിപ്തിലെ അൽ നാജിഹ് ഫാമിൽനിന്നാണ് തേനീച്ചകളെ യു.എ.ഇയിലെത്തിച്ചത്. വിമാന മാർഗം ഏറ്റവും കൂടുതൽ തേനീച്ചകളെ വിതരണം ചെയ്യുന്ന ഫാമാണ് നാജിഹ്. യു.എ.ഇ, ഒമാൻ, സുഡാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കായി 480 കോടി തേനീച്ചകളെയാണ് ഫാം ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളത്. 26 വർഷം മുമ്പ് മുഹമ്മദ് അൽ നാജിഹ് ആണ് കമ്പനി ആരംഭിച്ചത്. തുടർന്ന് തേനീച്ചകളിലെ റാണികളെയും തേൻ ബിസിനസിന് ആവശ്യമായ ഉപകരണങ്ങളും കമ്പനി കയറ്റിയയച്ച് തുടങ്ങി. ഇൗജിപ്ത്, സൗദി അറേബ്യ, യു.എ.ഇ രാജ്യങ്ങളിലായി അൽ നാജിഹ് ഫാമിന് നൂറിലധികം കമ്പനികളുണ്ട്. 2016ൽ ആറ് കോടി തേനീച്ചകളെ യു.എ.ഇയിലേക്ക് വിമാന മാർഗം എത്തിച്ച് നാജിഹ് ഫാം വർത്ത സൃഷ്ിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.