അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈ ഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന് ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയിലെ സ്പാനിഷ് റൈഡിങ് സ്കൂൾ അപൂർവ കുതിരയെ സമ്മാനമായി നൽകി. അബൂദബി എമിറേറ്റ്സ് പാലസിൽ നടന്ന സ്കൂളിെൻറ മിഡിലീസ്റ്റിലെ ആദ്യ പ്രദർശന ആഘോഷത്തിെൻറ ഭാഗമായാണ് പത്ത് വയസ്സുള്ള ലിപിസൻ കുതിരയെ നൽകിയത്. യു.എ.ഇയുടെയും ആസ്ട്രിയയുടെയും സവിശേഷ ബന്ധത്തിെൻറ ചിഹ്നമായ അശ്വത്തെ സമ്മാനിച്ചതിലൂടെ താൻ ആദരിക്കപ്പെെട്ടന്ന് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തിൽ താൻ അഭിമാനിക്കുന്നു. ഇൗ ബന്ധം കൂടുതൽ ദൃഢമാകുമെന്ന് പ്രതീക്ഷ പുലർത്തുന്നതായും അദ്ദേഹം പറഞ്ഞു. 18ാം നൂറ്റാണ്ടിൽ പ്രസിദ്ധമായിരുന്ന ക്ലാസിക്കൽ അശ്വാഭ്യാസ പ്രകടനമായ ‘വൈറ്റ് ബാലെ’ മുഹമ്മദ് ബിൻ സായിദും ആസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസും വീക്ഷിച്ചു. ഇരുവരും ശനിയാഴ്ച ചർച്ച നടത്തി. ആസ്ട്രിയൻ ചാൻസലർ അഡ്േനാകുമായി പെട്രോകെമിക്കൽ കരാറിൽ ഒപ്പുവെച്ചു. തിങ്കളാഴ്ചയും എമിറേറ്റ്സ് പാലസിൽ സ്പാനിഷ് റൈഡിങ് സ്കൂൾ അശ്വാഭ്യാസം നടത്തും.സ്ലൊവേനിയയിലെ ലിപിക എന്ന സ്ഥലത്താണ് ലിപിസൻ അശ്വ വംശത്തിെൻറ ഉൽഭവം. സ്പാനിഷ്^അറബ് സങ്കരയിനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.