അബൂദബി: ലോകമേളകളുടെ വേദിയിലെത്തിയാൽ ഒരു സെൽഫിയെടുത്ത് പോസ്റ്റാത്തവർ ആരു ണ്ട്. എന്നാൽ, സ്പെഷൽ ഒളിമ്പിക്സിെൻറ മുഖ്യ വേദിയായ അഡ്നെകിൽ സെൽഫി മാനിയ കുറവാണ ്. വ്യത്യസ്ത തരം ഫോേട്ടാകൾ പകർത്താനും അവ അപ്പോൾ തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ ്റ് ചെയ്യാനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്ന സ്റ്റാളുകളാണ് സെൽഫിയുടെ ഡിമാൻഡ് കുറച്ചത്. ഫോേട്ടായെടുക്കാൻ വിദഗ്ധരായ പ്രഫഷനൽ ഫോേട്ടാഗ്രഫർമാരും സ്റ്റാളുകളിലുണ്ട്.സ്പെഷൽ ഒളിമ്പിക്സിെൻറ മുദ്രാവാക്യമായ ‘മീറ്റ് ദ ഡിറ്റർമൈൻഡ്’ എന്ന ബോർഡ് പിടിച്ചുള്ള ഫോേട്ടാക്ക് നിരവധി കുടുംബങ്ങൾ ഒന്നിച്ച് പോസ് ചെയ്യുന്നു. മേളയുടെ വളണ്ടിയർമാരാണ് ഇൗ ഫോേട്ടാ എടുക്കാനുള്ള സംവിധാനം ഒരുക്കുന്നത്.
മേളയുടെ പ്രചാരണത്തിന് ഇൗ ഫേേേട്ടാകൾ ഉപയോഗിക്കും. ഫുട്ബാൾ, ടെന്നീസ് റാക്കറ്റ്, ബാസ്കറ്റ് ബാൾ തുടങ്ങിയ കളിയുപകരണങ്ങൾ കൈയിലേന്തിയും കളിയിലെ ആക്ഷൻ അനുകരിച്ചും ഫോേട്ടാ എടുക്കാനുള്ള സൗകര്യമാണ് നിർവാണ ട്രാവൽ ആൻഡ് ടൂറിസം സ്റ്റാളിലുള്ളത്. ഫോേട്ടാ എടുത്തു അഞ്ച് മിനിറ്റിനകം ഫേസ്ബൂക്കിലും ഇൻസ്റ്റഗ്രാമിലും അപ്േലാഡാവും. ‘വിസിറ്റ് അബൂദബി’ മൊബൈൽ ആപ്ലിക്കേഷെൻറ പ്രചാരണത്തിനുള്ള സ്റ്റാളിൽ സ്പെഷൽ ഒളിമ്പിക്സ് ദീപശിഖയുടെ മാതൃക പിടിച്ച് േഫാേട്ടായെടുക്കാം. ഫോേട്ടായെടുത്ത ഉടൻ സൗജന്യമായി പ്രിെൻറടുത്ത് നൽകും. വിവിധ രാജ്യങ്ങളുടെ ടീമുകൾക്ക് ഒന്നിച്ച് നിന്ന് ഫോേട്ടാ എടുക്കാനുള്ള വിക്ടറി ഫേേട്ടാ സ്റ്റാൻഡുമുണ്ട്. ക്രിയേറ്റർ അപ് ഡിജിറ്റലിെൻറ പോപപ് സ്റ്റുഡിയോയിൽ 360 ഡിഗ്രിയിലുള്ള വീഡിയോ ചിത്രീകരിക്കാം. വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.