ദുബൈ: മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് സുരക്ഷ മുൻകരുതൽ നടപടികളുടെ ഭാഗമായി ദുബൈയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജിൽ ഇത്തവണ ഈദ് ആഘോഷങ്ങളുടെ ഭാഗമായ വെടിക്കെട്ടും ഡ്രോൺ ഷോയും ഉണ്ടാകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഗ്ലോബൽ വില്ലേജ് അടുത്ത അറിയിപ്പ് വരുന്നതുവരെ തുറക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. വീണ്ടും തുറക്കുന്ന തീയതി ഉൾപ്പെടെയുള്ള പുതിയ വിവരങ്ങൾ അറിയാൻ സന്ദർശകർ ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പേജുകൾ എന്നിവ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ദുബൈയിലെ മറ്റ് ചില പ്രധാന വിനോദകേന്ദ്രങ്ങളും മുൻകരുതൽ നടപടികളുടെ ഭാഗമായി അടച്ചിട്ടിട്ടുണ്ട്. ദുബൈ പാർക്സ് ആൻഡ് റിസോർട്സ് നിലവിൽ സുരക്ഷ മുൻകരുതലിന്റെ ഭാഗമായി പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ഇതിനകം ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള സന്ദർശകർ യാത്രക്ക് മുൻപ് ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് പുതിയ വിവരങ്ങൾ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു. അതുപോലെ തന്നെ ഐൻ ദുബൈയും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പ്രദേശത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.