അജ്മാന്: നഗരമധ്യത്തിലെ ഷോപ്പിംഗ് മാള്‍ സന്ദര്‍ശിക്കാനെത്തി അജ്മാന് ഭരണാധികാരി. യ ു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയാണ് അപ്രതീക്ഷിതമായി ഷോപ്പിംഗ് മാളില്‍ എത്തിയത്.
അജ്മാന് നഗരഹൃദയത്തിലെ ശൈഖ് ഖലീഫ ഖലീഫ ബിന്‍ സായിദ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാന്‍ഡ് മാളാണ് ഭരണാധികാരി സന്ദര്‍ശിച്ചത്. മെഡിക്കല്‍ സെൻറര്‍, വാണിജ്യ സ്ഥാപനങ്ങള്‍, ഭക്ഷണശാലകൾ, നിരവധി സിനിമാ തിയറ്ററുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന മാളിെൻറ പ്രവര്‍ത്തനം, പുതുതായി നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണങ്ങള്‍ എന്നിവ അദ്ദേഹം വിലയിരുത്തി. അജ്മാന് നഗരസഭ ആസൂത്രണ വകുപ്പ് ചെയര്മാന് ശൈഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി അടക്കം നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ അദ്ദേഹത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.