?????????? ????? ????? ?????????????? ????????????????????? ?????????????????????????

ഷാ​ര്‍ജ ബി​നാ​ലെ ശൈ​ഖ് സു​ല്‍ത്താ​ന്‍ തു​റ​ന്നു

ഷാ​ര്‍ജ: ലോ​കം അ​തി​മ​നോ​ഹ​ര​മാ​യൊ​രു ആ​വി​ഷ്ക്കാ​ര​മാ​ണെ​ന്നും അ​തി​ലെ ഒ​രു ചെ​റു ജീ​വി​ക്ക് പോ​ലും വ​ലി​യ പ്രാ​ധാ​ന്യം ഉ​ണ്ടെ​ന്നും അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഷാ​ര്‍ജ ബി​നാ​ലെ​യു​ടെ 14ാം അ​ധ്യാ​യ​ത്തി​െ​ൻ​റ വാ​തി​ലു​ക​ള്‍ സു​പ്രീം കൗ​ണ്‍സി​ല്‍ അം​ഗ​വും ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ല്‍ത്താ​ന്‍ ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി ലോ​ക​ത്തി​നാ​യി തു​റ​ന്നു. അ​ല്‍ മാ​രി​ജ ച​ത്വ​ര​ത്തി​ല്‍ ന​ട​ന്ന വ​ര്‍ണാ​ഭ​മാ​യ ച​ട​ങ്ങി​ല്‍ ഷാ​ര്‍ജ ആ​ര്‍ട്സ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റും ഡ​യ​റ​ക്ട​റു​മാ​യ ശൈ​ഖ ഹൂ​ര്‍ ബി​ന്‍ത് മു​ഹ​മ്മ​ദ് ആ​ല്‍ ഖാ​സി​മി, ഷാ​ര്‍ജ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ബ്ദു​ല്ല ബി​ന്‍ സ​ലീം ബി​ന്‍ സു​ല്‍ത്താ​ന്‍ അ​ല്‍ ഖാ​സി​മി, സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ് ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ ഇ​സാം അ​ല്‍ ഖാ​സി​മി, ഷാ​ര്‍ജ ഭ​ര​ണാ​ധി​കാ​രി​യു​ടെ ഓ​ഫീ​സ് ചെ​യ​ര്‍മാ​ന്‍ ചെ​യ​ര്‍മാ​ന്‍ ശൈ​ഖ് സ​ലീം ബി​ന്‍ അ​ബ്​​ദു​ല്‍ റ​ഹ്​​മാ​ന്‍ അ​ല്‍ ഖാ​സി​മി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​വി​ഷ്ക്കാ​ര​ങ്ങ​ളാ​ണ് ബി​നാ​ലെ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ക്യൂ​റേ​റ്റ​റി​ലൊ​രാ​ളാ​യ ഉ​മ​ര്‍ ഖ​ലീ​ഫ് പ​റ​ഞ്ഞു.

യു​ദ്ധ​ക്കെ​ടു​തി, പ്ര​കൃ​തി, ജൈ​വീ​ക ചാ​ക്രി​ക​ത, പൗ​രാ​ണി​ക​മാ​യ അ​ട​യാ​ള​ങ്ങ​ള്‍ തു​ട​ങ്ങി ആ​ധു​നി​ക കാ​ല​ത്തെ ചി​ന്തി​പ്പി​ക്കു​ന്നു​ണ്ട് ബി​നാ​ലെ. പ​തി​വ് രീ​തി​ക​ളി​ല്‍ നി​ന്ന് മാ​റി ആ​വി​ഷ്ക്കാ​ര​ങ്ങ​ളോ​ടൊ​പ്പം അ​തി​െ​ൻ​റ വീ​ഡി​യോ പ്ര​ദ​ര്‍ശ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഷാ​ര്‍ജ പ​ട്ട​ണം, ക​ല്‍ബ, ഖോ​ര്‍ഫ​ക്കാ​ന്‍, ഉ​മ്മു​ല്‍ഖു​വൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ ബി​നാ​ലെ ന​ട​ക്കു​ന്ന​ത്. മ​ര​ത്തി​ല്‍ കൊ​ത്തി​യെ​ടു​ത്ത ക​ര​ങ്ങ​ളു​ടെ ശി​ല്‍പ​ങ്ങ​ളി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ, നി​ര്‍മി​ത ബു​ദ്ധി​യി​ലേ​ക്കു​ള്ള മ​നു​ഷ്യ​രാ​ശി​യു​ടെ പ്ര​യാ​ണ​ത്തെ ല​ളി​ത​മാ​യി പ​റ​ഞ്ഞ് വെ​ക്കു​ന്നു. വ​ര​ക​ളാ​യും ചി​ത്ര​ങ്ങ​ളാ​യും രൂ​പ​ങ്ങ​ളാ​യും ബി​നാ​ലെ സ​ന്ദ​ര്‍ശ​ക​രു​മാ​യി സം​വ​ദി​ക്കു​ന്നു. ഷാ​ര്‍ജ കോ​ര്‍ണീ​ഷ് തീ​ര​ത്തു​ള്ള ആ​ര്‍ട്സ് മ്യൂ​സി​യം, കാ​ലി​ഗ്ര​ഫി സ്ക്വ​യ​ര്‍, ബൈ​ത്ത് അ​ല്‍ സ​ര്‍ക്ക​ല്‍, മാ​രി​ജ സ്​​ക്വ​യ​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന വേ​ദി​ക​ള്‍. ഉ​മ്മു​ല്‍ഖു​വൈ​നി​ല്‍ ഉ​പേ​ഷി​ക്ക​പ്പെ​ട്ട സോ​വി​യ​റ്റ് യൂ​ണി​യ​െ​ൻ​റ ച​ര​ക്ക് വി​മാ​നം, ക​ല്‍ബ​യി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഐ​സ് ഫാ​ക്ട​റി എ​ന്നി​വ​യി​ലൂ​ടെ ബി​നാ​ലെ ഇ​ക്കു​റി പ​റ​യു​ന്ന​ത് വ​ലി​യ പാ​ഠ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളു​മാ​ണ്. ജൂ​ണ്‍ 10 വ​രെ നീ​ളു​ന്ന ബി​നാ​ലെ​യി​ലേ​ക്ക് സൗ​ജ​ന്യ​മാ​യി പ്ര​വേ​ശി​ക്കാം. ഫോ​ട്ടോ​യെ​ടു​ക്കാം, ചി​ല ആ​വി​ഷ്ക്കാ​ര​ങ്ങ​ളു​ടെ ഫോ​ട്ടോ​യെ​ടു​ക്കു​മ്പോ​ള്‍ ഫ്ളാ​ഷ് ഓ​ഫ് ചെ​യ്യാ​ന്‍ നി​ര്‍ദേ​ശ​മു​ണ്ട്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.