ദുബൈ: റെയിൻബോ മിൽക് ഡബിൾ സർപ്രൈസ് 4.8 കിലോ ഗോൾഡ് പ്രമോഷെൻറ മൂന്നാമത്തെ നറുക്കെടു പ്പിൽ അൽ ഐൻ അൽ ഖദർ റസ്റ്റോറൻറിലെ മലപ്പുറം ചെമ്മങ്കടവ് കോട്ടൂർ സ്വദേശി ഫവാസ് അ ബൂബക്കറിന് അര കിലോ സ്വർണം സമ്മാനം. ദുബൈ പാർക്കോ അൽ നാസറിലെ കടവത്തൂർ സ്വദേശി റിയാസ് പുതിയ പുരയിൽ, അജ്മാൻ ജർഫിലെ അൽ ഹിബ റെസ്റ്റോറൻറിലെ തമിഴ്നാട് തഞ്ചാവൂർ സ്വദേശി വെങ്കടേഷ് വെങ്കടാചലം, ദുബൈ അവീർ വെജിറ്റബിൾ മാർക്കറ്റ് മത്താർ സൈഫ് റെസ്റ്റോറൻറിലെ നാദാപുരം ചാലപ്പുറം സ്വദേശി സമീർ കാട്ടിൽ കാവുള്ളതിൽ എന്നിവർക്ക് നൂറു ഗ്രാം വീതവും സ്വർണ്ണം സമ്മാനമായി ലഭിച്ചു.
ചോയ്ത്രം ഹെഡ് ഓഫീസിൽ നടന്ന നറുക്കെടുപ്പിൽ ദുബൈ ഇക്കണോമിക് ഡിപ്പാർട്ട്മെൻറ് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അൽ മാരി , ചോയ്ത്രം സെയിൽസ് മാനേജർ നാസർ അഹമദ് , ഫ്രീസ് ലാൻഡ് ഏരിയ മാനേജർ മുനിബ് ആഗ എന്നിവർ പങ്കെടുത്തു ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ കാലയളവിൽ റെയിൻബോ കാറ്ററിങ് മിൽക്ക് വാങ്ങുന്ന യു.എ.ഇയിലെ റെസ്റ്റോറൻറ്, കഫറ്റീരിയകൾക്കായി നടത്തുന്ന ആറു നറുക്കെടുപ്പുകളിലൂടെ 4.8 കിലോ 24 കാരറ്റ് സ്വർണമാണ് സമ്മാനമായി നൽകുന്നത്. ബാക്കിയുള്ള മൂന്നു നറുക്കെടുപ്പുകൾ മാർച്ച് 3,18 ഏപ്രിൽ 3 തീയതികളിലായി നടക്കും. ഒാരോ നറുക്കെടുപ്പിലെയും ആദ്യ വിജയിക്ക് അര കിലോയും മൂന്നു പേർക്ക് 100 ഗ്രാം വീതവും സ്വർണം നൽകും. മൂന്നു കാർട്ടൻ റെയിൻബോ കാറ്ററിങ് പാൽ വാങ്ങുേമ്പാൾ സെയിൽസ് മാൻമാരാണ് നറുക്കെടുപ്പ് കൂപ്പൺ നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.