അബൂദബി: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനെ കുറിച്ചുള്ള പുസ്തകം ഇന്ത്യൻ ദേശീയ ഭാഷയായ ഹിന്ദിയിൽ പ്രസിദ്ധീകരിച്ചു. ‘വിത് യുനൈറ്റഡ് സ്ട്രെങ്ത്, ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ: ദ ലീഡർ ആൻഡ് ദ നാഷൻ’ എന്ന പുസ്തകത്തിെൻറ ഹിന്ദി പരിഭാഷയാണ് പ്രസിദ്ധീകരിച്ചത്. ശൈഖ് സായിദിെൻറ സവിശേഷ ചരിത്രവും അനുഭവങ്ങളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള എമിറേറ്റ്സ് സെൻറർ ഫോർ സ്ട്രാറ്റജിക് സ്റ്റഡീസ് ആൻഡ് റിസർച്ചിെൻറ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. 2004ൽ ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് ഇൗ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് കൊറിയൻ, ഇറ്റാലിയൻ, ഫ്രഞ്ച്, മോണ്ടിനെഗ്രിൻ, റഷ്യൻ, ഉർദു, ജർമൻ ഭാഷകളിലേക്ക് മൊഴിമാറ്റി. ഹിന്ദിയിൽ കൂടി പ്രസിദ്ധീകരിച്ചതോടെ പുസ്തകം പത്ത് ഭാഷകളിൽ ലഭിക്കും. ശൈഖ് സായിദിെൻറ വ്യക്തിപരവും രാഷ്ട്രീയവുമായ ജീവിതത്തിെൻറ വ്യത്യസ്ത തലങ്ങൾ പഠനവിധേമാക്കുന്നതാണ് പുസ്തകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.