അബൂദബി: ഇറ്റലിയിൽ പോയിെട്ടങ്കിലും ഫ്രാൻസിസ് മാർപാപ്പയെ കാണണമെന്ന് കരുതിയ തായിരുന്നുവെന്നും ദൈവം അദ്ദേഹത്തെ വീട്ടുപടിക്കലെത്തിച്ചുവെന്നും തൃശൂർ സ്വദേശിനി ജ ിസ്മ പറഞ്ഞു. മാർപാപ്പ നേതൃത്വം നൽകിയ വിശുദ്ധ കുർബാനയിൽ പെങ്കടുക്കാൻ സാധിച്ചതിെൻറ ആഹ്ലാദം പങ്കുവെക്കുകയായിരുന്നു അവർ. ഇത് ദൈവാനുഗ്രഹമാണെന്ന് കുർബാന നടന്ന സായിദ് സ്പോർട്സ് സിറ്റിക്ക് സമീപം താമസിക്കുന്ന ജിസ്മ കൂട്ടിച്ചേർത്തു. മാർപാപ്പയുടെ നേതൃത്വത്തിലുള്ള കുർബാന കൈക്കൊള്ളാൻ സാധിച്ചത് വലിയ ഭാഗ്യമാണെന്ന് ജിസ്മയുടെ ഭർത്താവ് ആൻറണിയും വ്യക്തമാക്കി. കുടുംബസമേതമാണ് ഇവർ കുർബാനക്ക് എത്തിയിരുന്നത്. വലിയ ആവേശത്തോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ള വിശ്വാസികൾ കുർബാനയിൽ പെങ്കടുത്തതിെൻറ സന്തോഷം പ്രകടിപ്പിച്ചത്.
പല മലയാളികളും രണ്ടാം തവണയാണ് മാർപാപ്പയുടെ നേതൃത്വത്തിലുള്ള കുർബാനയിൽ (പാപ്പൽ മാസ്) പെങ്കടുക്കുന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ നടത്തിയ സന്ദർശത്തിനിടെ സംഘടിപ്പിച്ച കുർബാനയിൽ പെങ്കടുന്ന നിരവധി മലയാളികളാണ് അബൂദബിയിൽ ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിലുള്ള കുർബാനക്കും എത്തിയിരിക്കുന്നത്. സിസ്റ്റർ അൽഫോൺസ, ചാവറ അച്ചൻ എന്ന് അറിയപ്പെട്ടിരുന്ന കുര്യാക്കോസ് ഏലിയാസ് ചാവറ എന്നിവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്ത് എത്തിയിരുന്നത്. അന്നത്തെ പരിപാടിയിൽ താൻ വളണ്ടിയറായിരുന്നുവെന്നും ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ സമീപത്തുനിന്ന് കുർബാന കൂടാൻ സാധിച്ചുവെന്നും എറണാകുളം സ്വദേശിയായ സിബി ലാൽ മാത്യു ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
യു.എ.ഇയിൽ 25 വർഷമായി താൻ ജീവിക്കുന്നു. യു.എ.ഇയിൽ വെച്ച് മാർപാപ്പയിൽനിന്ന് കുർബാന സ്വീകരിക്കാൻ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യയിൽ വീണ്ടും വരും അപ്പോൾ കാണാം എന്ന് കരുതിയിരുന്നു. എന്നാൽ, അതിനു മുേമ്പ ദൈവാനുഗ്രഹത്താൽ യു.എ.ഇയിൽ വെച്ച് കാണാനും കുർബാന സ്വീകരിക്കാനും സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇക്ക് പുറത്തുനിന്നും നിരവധി മലയാളികൾ കുർബാനയിൽ പെങ്കടുക്കാനെത്തിയിരുന്നു. തലേന്നാളെത്തി ഹോട്ടലിൽ താമസിച്ച ശേഷമാണ് കുർബാന വേദിയിൽ എത്തിയതെന്ന് സൗദിയിൽനിന്നുള്ള മലയാളി കുടുംബം പറഞ്ഞു. കുർബാനയിൽ പെങ്കടുക്കാൻ ആഗ്രഹിച്ചിട്ടും ഞങ്ങളെ കൂട്ടത്തിലെ എത്രയോ പേർക്ക് വരാൻ സാധിച്ചില്ല. അവരെ പ്രാർഥനയിൽ ഉൾപ്പെടുത്തിയതായും കുടുംബം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.