അജ്മാന്: കാര്‍ തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമിച്ച നാലംഗസംഘത്തെ പൊലീസ് പിടികൂടി. അജ്മാനിലെ ബാങ്കില്‍ നിന്ന് പണമെടുത്ത ശേഷം വാഹനം മറ്റൊരിടത്ത് നിര്‍ത്തിപ്പോയ സമയത്താണ് സംഘം കാര്‍ തകര്‍ത്തത്. ഉടമ പോലീസില്‍ വിവരം അറിയിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികള്‍ അബൂദബിയിലേക്ക് കടന്നതായി വിവരം ലഭിച്ചു. അബൂദബി പോലീസുമായി ബന്ധപ്പെട്ട് അജ്മാന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആഫ്രിക്കരായ നാലു പ്രതികളെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇവർ കുറ്റം സമ്മതിച്ചു. പ്രതികളെ പൊലീസ് തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യുഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.