അബൂദബി: യു.എ.ഇയുടെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് ഭരണാധികാരികൾ അബൂദബിയിൽ ഒത്തുകൂടി. അബൂദബി സാദിയാത് െഎലൻഡിൽ നടക്കുന്ന യു.എ.ഇ സർക്കാറിെൻറ വാർഷിക സമ്മേളനത്തിലാണ് നേതാക്കൾ സംഗമിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
രാജ്യത്തിെൻറ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതോടൊപ്പം സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന പുതിയ പദ്ധതികൾ, ആശയങ്ങൾ എന്നിവ ചർച്ചാവിഷയമായി. സുരക്ഷ, നിർമിതബുദ്ധി, സംസ്കാരം, ജീവിത നിലവാരം, സന്തോഷം എന്നിവയെ അടിസ്ഥാനമാക്കിയുള്ള നൂതന ആശയങ്ങൾ പങ്കുവെക്കാൻ ഭരണ^നയതന്ത്ര മേഖലകളിൽ നിന്നുള്ളവരടക്കം 500ഓളം വിദഗ്ധർ സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.