ദുബൈ: 47-മത് യുഎഇ ദേശീയ ദിനം വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ ദുബൈ എമിഗ്രേഷന്‍ ആഘോഷിച്ചു. ജാഫ്ലിയയിലെ വകുപ്പിെൻറ പ്രധാന ഓഫീസിലാണ് ആഘോഷ ചടങ്ങുകള്‍ നടന്നത്. യു.എ.ഇ ചരിത്രത്തിെൻറ പഴമയും പുതുമയും അടയാളപ്പെടുത്തുന്ന വിവിധ കലാ- സംസ്കാരിക-വാണിജ്യ പ്രദർശനങ്ങളോടെ പരിപാടി വര്‍ണാഭമായി. ജി.ഡി.ആര്.എഫ് ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
സ്വദേശികളുടെ വിവിധ തരം പലഹാരങ്ങള്‍, അറബിക് ഭക്ഷണങ്ങള്‍, വസ്ത്രങ്ങള്‍, അലങ്കാര സാധനങ്ങള്‍, പാനീയങ്ങള്‍,വസ്ത്രങ്ങൾ അടക്കമുള്ള വിവിധ സാധനങ്ങള്‍ അണിനിരത്തി സ്വദേശി ചന്തകള്‍ ഓഫീസിെൻറ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിരുന്നു. കുതിരയോട്ട ടീമിെൻറ അഭ്യാസ പ്രകടനവും ആഘോഷ പരിപാടിയുടെ ഭാഗമായി നടന്നു. ഉപ തലവന്‍ മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സൂറുറും മറ്റു മുതിര്‍ന്ന ഓഫീസര്‍മാരും ജീവനക്കാരും ഇന്ത്യക്കാർ അടക്കമുള്ള വിദേശികളും ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.