കു​ടും​ബ ഫോ​േ​ട്ടാ​ക​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ക്കു​ന്ന​തി​നെ​തി​രെ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​

അ​ബൂ​ദ​ബി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന കു​ടും​ബ ഫോ​േ​ട്ടാ​ക​ളും വീ​ഡി​യോ​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​േ​ട്ട​ക്കു​മെ​ന്നും ഇ​തു​വ​ഴി സു​ര​ക്ഷ​ക്ക്​ ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്നും അ​ബൂ​ദ​ബി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൂ​ടെ പ​ണം അ​പ​ഹ​രി​ച്ച നി​ര​വ​ധി കേ​സു​ക​ൾ അ​ബൂ​ദ​ബി പൊ​ലീ​സി​െ​ൻ​റ സൈ​ബ​ർ കു​റ്റ​കൃ​ത്യ നി​യ​ന്ത്ര​ണ വ​കു​പ്പി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​ല സം​ഭ​വ​ങ്ങ​ളി​ലും ത​ട്ടി​പ്പു​കാ​ർ ഫോ​േ​ട്ടാ​ക​ൾ, വീ​ഡി​യോ​ക​ൾ, സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ചോ​ർ​ത്തി അ​വ ഉ​പ​യോ​ഗി​ച്ച്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി ജ​ന​ങ്ങ​ളി​ൽ​നി​ന്ന്​ പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.

വി​ദേ​ശ​ങ്ങ​ളി​ലി​രു​ന്നാ​ണ്​ ത​ട്ടി​പ്പു​കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡാ​റ്റ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​ൻ പ​റ​ഞ്ഞ്​ വ്യാ​ജ ലി​ങ്കു​ക​ൾ അ​യ​ച്ച്​ ന​ട​ത്തു​ന്ന ത​ട്ടി​പ്പി​ൽ ​സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലെ തു​ട​ക്ക​ക്കാ​ർ മു​ത​ൽ വി​ദ​ഗ്​​ധ​ർ വ​രെ കു​ടു​ങ്ങു​ന്നു​ണ്ടെ​ന്ന്​ കു​റ്റാ​ന്വേ​ഷ​ണ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ ഒം​റാ​ൻ അ​ഹ്​​മ​ദ്​ ആ​ൽ മ​സ്​​റൂ​ഇ പ​റ​ഞ്ഞു. ത​ട്ടി​പ്പു​കാ​രു​ടെ കൈ​ക​ളി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വ്യ​ക്​​തി​പ​ര​മാ​യ​തും കു​ടും​ബ​പ​ര​മാ​യ​തു​മാ​യ വീ​ഡി​യോ​ക​ളും ഫേ​േ​​ട്ടാ​ക​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്​ ഒ​ഴി​വാ​ക്ക​ണം. സം​ശ​യ​ക​ര​മാ​യ ലി​ങ്കു​ക​ൾ തു​റ​ക്ക​രു​​ത്. ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്നും ഒം​റാ​ൻ അ​ഹ്​​മ​ദ്​ ആ​ൽ മ​സ്​​റൂ​ഇ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.