അബൂദബി: വാട്സാപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പിൽ അകപ്പെടുത്താനുള്ള സാധ് യതയെ കുറിച്ച് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് യു.എ.ഇ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയുടെ (ട്രാ) മുന്നറിയിപ്പ്. വാട്ട്സാപ്പ് അക്കൗണ്ടിെൻറ വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോഡ് അയച്ചുനൽകിയാണ് പുതിയ തട്ടിപ്പെന്ന് ട്രായുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ വിശദീകരിക്കുന്നു. തട്ടിപ്പുസംഘം അയക്കുന്ന ടെക്സ്റ്റ് മെസേജിൽ ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ നമ്പറും വാട്ട്സാപ്പ് കോഡും അടിക്കാനാണ് നിർദേശിക്കുന്നത്. ഇതിന് ശേഷം ലിങ്കിൽ ക്ലിക്ക് ചെയ്ത് വെരിഫിക്കേഷൻ പൂർത്തീകരിക്കാൻ ആവശ്യപ്പെടും. ഇതോടെ ഹാക്ക് ചെയ്യാവുന്ന സാഹചര്യമൊരുങ്ങുമെന്നും ട്രാ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.