അ​ബൂ​ദ​ബി​യി​ലും ദു​ബൈ​യി​ലും ക​ന​ത്ത മ​ഴ​യും കാ​റ്റും

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി, ദു​ബൈ എ​മി​റേ​റ്റു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​ര​ത്തോ​ടെ ക​ന​ത്ത മ​ഴ​യും കാ​റ്റു​മു​ണ്ടാ​യി. ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​യി​രു​ന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ൽ കാ​ഴ്​​ചാ​പ​രി​ധി 200 മീ​റ്റ​റോ​ള​മാ​യി കു​റ​ഞ്ഞു. തു​ട​ർ​ന്ന്​ പൊ​ലീ​സ്​ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​ജ്​​മാ​ൻ, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലും മ​ഴ ല​ഭി​ച്ചു. അ​ടു​ത്ത ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ക​ർ വ്യ​ക്​​ത​മാ​ക്കി. മ​ഴ​യും മൂ​ട​ൽ​മ​ഞ്ഞു​മു​ള്ള സ​മ​യ​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്ക്​ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ക​മ്പ​നി​ക​ൾ​ക്ക്​ മാ​ന​വ വി​ഭ​വ​ശേ​ഷി^​സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഇ​ത്ത​രം സാ​ഹ​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ശേ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​ർ​ക്കു​ല​ർ വ​കു​പ്പ് മ​ന്ത്രി നാ​സ​ർ ഥാ​നി ആ​ൽ ഹ​മീ​ലി ഞാ​യ​റാ​ഴ്​​ച പു​റ​ത്തി​റ​ക്കി. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ സ​ർ​ക്കു​ല​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.മോ​ശം കാ​ലാ​വ​സ്​​ഥ കാ​ര​ണം ജീ​വ​ന​ക്കാ​ർ വൈ​കി വ​രാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും റോ​ഡ്​ സു​ര​ക്ഷാ നി​യ​മ​ങ്ങ​ളെ കു​റി​ച്ച് അ​വ​ർ​ക്ക്​ ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും സ​ർ​ക്കു​ല​ർ വ്യ​ക്​​ത​മാ​കു​ന്നു.

വ​ട​ക്ക​ൻ കാ​റ്റ്​ ഷാ​ർ​ജ​യി​ലെ​ത്തി
ഷാ​ർ​ജ: വ​ട​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലും പ​ട്ട​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ഴ്ച​ക​ളാ​യി ചു​റ്റി ക​റ​ങ്ങു​ന്ന ശ​മാ​ൽ എ​ന്ന് ബ​ദു​ക്ക​ൾ സ്​​നേ​ഹ പൂ​ർ​വ്വം വി​ളി​ക്കു​ന്ന വ​ട​ക്ക​ൻ കാ​റ്റ് ഷാ​ർ​ജ​യി​ലെ​ത്തി. ശ​ക്ത​മാ​യ കാ​റ്റി​നൊ​പ്പം ക​ന​ത്ത തോ​തി​ലു​ള്ള മ​ഴ​യും പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല. ഇ​ടി​യും മി​ന്ന​ലും ഏ​റെ നേ​രം കാ​റ്റി​നെ അ​ക​മ്പ​ടി സേ​വി​ച്ചു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​മു​ണ്ടാ​യി. മ​ഴ കു​റ​വാ​യി​രു​ന്നു​വെ​ങ്കി​ലും താ​പ​നി​ല​യി​ൽ വ​ലി​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ശ​മാ​ൽ ക​ട​ന്ന് വ​ന്ന​തോ​ടെ ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​ണ്. ക​ട​ലി​ൽ പോ​കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും. ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും കാ​റ്റ് പി​ൻ​വാ​ങ്ങാ​തെ തു​ട​രു​ന്ന​ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്. മേ​ഘാ​വൃ​ത​മാ​യ ഇ​ട​ങ്ങ​ളി​ൽ ക്ലൗ​ണ്ട് സീ​ഡി​ങ് പ​തി​വാ​യ​തി​നാ​ൽ വി​ർ​ഗ പോ​ലു​ള്ള പ്ര​തി​ഭാ​സ​ങ്ങ​ൾ മൂ​ല​മു​ള്ള മ​ഴ ന​ഷ്​​ടം ഇ​പ്പോ​ൾ രാ​ജ്യ​ത്ത് അ​പൂ​ർ​വ്വ​മാ​ണ്.

ഉ​മ്മു​ൽ ഖു​വൈ​നി​ൽ ശ​ക്​​ത​മാ​യ ചാ​റ്റ​ൽ മ​ഴ
ഉ​മ്മു​ല്‍ഖു​വൈ​ന്‍: മാ​നം ഏ​റെ ദി​വ​സ​മാ​യി മൂ​ടി​ക്കെ​ട്ടി നി​ന്ന ഉ​മ്മു​ൽ​ഖു​വൈ​നി​ൽ ഇ​ന്ന​ലെ സാ​മാ​ന്യം ന​ല്ല രീ​തി​യി​ൽ മ​ഴ ചാ​റി. ബ​സാ​ര്‍ മു​ത​ല്‍ ഘ​ടി ച​ത്വ​രം, ഇ​ത്തി​ഹാ​ദ് പാ​ലം ക​ട​ന്ന് ഫ​ല​ജു​ല്‍ മു​അ​ല്ല റോ​ഡ് വ​രെ ന​ന​ഞ്ഞു. ഇ​പ്പോ​ഴ​ത്തെ ചാ​റ്റ​ല്‍ മ​ഴ കൃ​ഷി​ക്ക് ഗു​ണ​ക​ര​മാ​ണെ​ന്നാ​ണ്​ ഇൗ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ അ​നു​ഭ​വം. അ​തി ശ​ക്ത​മാ​യ കാ​റ്റാ​ണ് മ​ഴ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. വ​ര്‍ഷ​വും ഒ​രു വ​ശ​ത്ത് നി​ന്ന​ടി​ച്ച കാ​റ്റി​ന് മ​റു വ​ശ​ത്ത് നി​ന്ന്​ കാ​റ്റ് തി​രി​ച്ച​ടി​ക്കു​ക എ​ന്ന​ത് ഉ​മ്മു​ല്‍ഖു​വൈ​നി​നെ ഒ​രു പ്ര​തി​ഭാ​സ​മാ​ണ്. ശ​ക്ത​മാ​യ കാ​റ്റ് അ​ടി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്ക​രു​ത്. കാ​റ്റ് കൊ​ണ്ടാ​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്കും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്ന് വ​ര്‍ഷ​ങ്ങ​ളാ​യി ഉ​മ്മു​ഖു​വൈ​നി​ല്‍ താ​മ​സ​മാ​ക്കി​യ​വ​ര്‍ പ​റ​യു​ന്നു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.