ദുബൈ: എടപ്പാൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ദാറുൽ ഹിദായ പൂർവ വിദ്യാർത്ഥികളുടെ പ്രവാസി കൂട്ടായ്മ ഹോപ് യു.എ.ഇ യുടെ ദശ വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന ആൾ കേരള അലുംനി ഫുഡ്ബാൾ ഫെസ്റ്റ് സീസൺ ഒന്നിൽ ഐ.സി.എ.എ.എ വടക്കേക്കാട് ചാമ്പ്യന്മാരായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അലുംനി കൂട്ടായ്മകളിലെ പ്രഗത്ഭരായ 16 ടീമുകളാണ് മാറ്റുരച്ചത്. ജി.എച്ച്.എസ്.എസ് ആലത്തിയൂർ രണ്ടാം സ്ഥാനം നേടി. ബ്രദേർസ് രാമന്തളി പയ്യന്നൂർ കോളേജിൻറ താരം നിയാസിനെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.നെല്ലറ ഗ്രൂപ് എം.ഡി ഷംസുദ്ധീൻ, ഫോറം ഗ്രൂപ് എം.ഡി തൽഹത്, തഖ്വ ഗ്രൂപ്പ് എം.ഡി സയ്യിദ്, അൽ-നൂർ പോളിക്ലിനിക് പ്രതിനിധി അജയ് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.