അൽഐൻ: 22-ാമത് ദാറുൽ ഹുദ ഇൻറർ സ്കൂൾ ഇസ്ലാമിക് മത്സരം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ദാറുൽ ഹുദ ഇസ്ലാമിക് സ്കൂളിന് പുറമെ അൽഐൻ ജൂനിയർ സ്കൂൾ, ഇന്ത്യൻ സ്കൂൾ, ഒയാസിസ് ഇൻറർനാഷനൽ സ്കൂൾ, എൻ.ഐ മോഡൽ സ്കൂൾ, ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ, അൽ സാദ് ഇന്ത്യൻ സ്കൂൾ, ഔർ ഓൺ സ്കൂൾ എന്നിവ മത്സരത്തിൽ പെങ്കടുത്തു. ആതിഥേയരായ ദാറുൽ ഹുദ ചാമ്പ്യൻമാരായി. ഗ്രേസ് വാലി സ്കൂളിനാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം ഒയാസിസ് സ്കൂളും എൻ.ഐ മോഡലും പങ്കിട്ടു.
മത്സരം അഡെക് അൽഐൻ സോൺ ഡയറക്ടർ മുഹമ്മദ് സയ്യിദ് ആൽ ഹാശിമി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മുനീർ ചാലിൽ സ്വാഗതം പറഞ്ഞു. ദാറുൽ ഹുദ ചെയർമാൻ വി.പി. പൂക്കോയ തങ്ങൾ ബാഅലവി അധ്യക്ഷത വഹിച്ചു. അഡെക് സീനിയർ സ്പെഷലിസ്റ്റ് മുഅമ്മർ അലി, സ്കൂൾ മാനേജിങ് ഡയറക്ടർ ഇ.കെ. മൊയ്തീൻ ഹാജി, ദാറുൽ ഹുദ പി.ആർ.ഒ ഇ.കെ. അബ്ദുൽ മജീദ് ഹുദവി, ലുലു പി.ആർ.ഒ ഉമർ എന്നിവർ സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ അയ്യൂബ് ഖാൻ നന്ദി പറഞ്ഞു. സ്വാലിഹ് ഹുദവി, മുഈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.