ദുബൈ: പ്രവാസഭൂമിയിലും മികച്ച ഫുട്ബാൾ പരിശീലകരാവാൻ അവസരമൊരുക്കി ഇന്ത്യയിലെ ഫുട്ബാൾ കോച്ചുമാരുടെ ഉന്നത കൂട്ടായ്മയായ അസോസിയേഷൻ ഒഫ് ഇന്ത്യൻ ഫുട്ബാൾ കോച്ചസ്. രാജ്യത്തിന് പുറത്തുള്ള ഇന്ത്യക്കാർക്ക് ഇവിടുത്തെ കുഞ്ഞുങ്ങളെ ശാസ്ത്രീയമായും സാേങ്കതിക മികവോടുകൂടിയും പരിശീലിപ്പിച്ചെടുക്കാൻ ആവശ്യമായ പരിശീലനം നൽകുവാനാണ് എ.െഎ.എഫ്.സി െഎ.െഎ.എഫ്.എഫ് ഡി ലൈസൻറ് കോഴ്സ് ആരംഭിക്കുന്നത്. ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആദ്യമായി നടത്തുന്ന കോഴ്സിന് ഇന്ന് ദുബൈയിൽ തുടക്കമാവും. ഗർഹൂദ് കിൻറർഗാർട്ടൻ സ്റ്റാർേട്ടഴ്സ് സ്കൂളിൽ ആരംഭിക്കുന്ന കോഴ്സ് മുൻകാല ഇന്ത്യൻ ഫുട്ബാളറും എ.െഎ.എഫ്.സി ഡയറക്റുമായ ദിനേഷ് നായർ നയിക്കും.
കോഴ്സിൽ പങ്കുചേരാൻ താൽപര്യം പ്രകടിപ്പിച്ച് നൂറു കണക്കിന് പേരാണ് മുന്നോട്ടു വന്നതെന്നും നാടുവിട്ടുപോരുേമ്പാഴും ഇന്ത്യൻ യുവാക്കൾ നെഞ്ചിൽ ഫുട്ബാൾ സൂക്ഷിക്കുന്നു എന്നത് അത്യന്തം ആവേശകരമാണെന്നും ദിനേഷ് നായർ ഗൾഫ് മാധ്യമത്തോടു പറഞ്ഞു. ഒരു ബാച്ചിൽ 24 പേർക്കാണ് പ്രവേശനം നൽകുക. സ്കൂൾ കായിക അധ്യാപകരും മറ്റു ജോലി ചെയ്യുന്നവരും ആദ്യ ബാച്ചിൽ ഇടം നേടിയിട്ടുണ്ട്. കളിയുടെ ടെക്നിക്കുകൾക്ക് പുറമെ കുഞ്ഞുങ്ങളുടെ ശാരീരിക^മാനസിക ആരോഗ്യം ഉയർത്തുന്നതിനാവശ്യമായ അറിവുകളും കോഴ്സിലൂടെ പകർന്നു നൽകും. അടുത്ത ബാച്ചിന് ജനുവരിയിൽ പരിശീലനം നൽകും. ഇതിനു പുറമെ ഗോൾ കീപ്പർമാർക്കായി പ്രത്യേക കോഴ്സും ഒരുക്കുന്നുണ്ടെന്ന് ദിനേഷ് നായർ അറിയിച്ചു. എ.െഎ.എഫ്.സി മിഡിൽ ഇൗസ്റ്റ് പ്രതിനിധിയും ഇന്ത്യൻ ടീം മുൻ അംഗവുമായ ഫ്രാങ്കി ബരിേട്ടാ, കെ.ജി.എസ്. ദുബൈ കോച്ച് അരുൺ പ്രതാപ് എന്നിവരും കോഴ്സിന് മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.