പൊ​തു​മാ​പ്പ്​: മ​ട​ങ്ങു​ന്ന​വ​ർ​ക്ക്​ എ​മി​ഗ്രേ​ഷ​ന്‍ ഫീ​സും വി​മാ​ന ടി​ക്ക​റ്റും ന​ല്‍കും

ദു​ബൈ: യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രാ​ജ്യം വി​ടു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​മി​ഗ്രേ​ഷ​ന്‍ ഫീ​സും, സ്വ​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നു​ള്ള വി​മാ​ന ടി​ക്ക​റ്റും ദു​ബൈ കെ.​എം.​സി.​സി ന​ല്‍കു​മെ​ന്ന് പ്ര​സി​ഡ​ൻ​റ്​ പി.​കെ അ​ന്‍വ​ര്‍ ന​ഹ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ട്ര​ഷ​റ​ര്‍ എ.​സി ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​റ്​ ഡ​യ​മ​ണ്ട്‌​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പൊ​തു​മാ​പ്പ് കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് രാ​ജ്യം വി​ടാ​നു​ള്ള അ​വ​സാ​ന ന​ട​പ​ടി​യും പൂ​ര്‍ത്തീ​ക​രി​ച്ച​തി​ന്‍റെ രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പ് സ​ഹി​തം അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍ക്കാ​ണ് പ​ദ്ധ​തി​യു​ടെ അ​നു​കൂ​ല്യം ല​ഭ്യ​മാ​ക്കു​ക.
Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.