ദുബൈ: ദുബൈയിൽ റോഡുകളിലെ വെള്ളക്കെട്ടുകൾ, വീഴാറായ മരങ്ങൾ എന്നിവയെ കുറിച്ച് വിവരം നൽകാൻ പുതിയ ആപ്ലിക്കേഷൻ. ദുബൈ 24/7 എന്ന ആപ്ലിക്കേഷനിലൂടെ ജനങ്ങൾക്ക് ഏതു സമയത്തും വിവരമറിയിക്കാം. നിർമാണ സ്ഥലങ്ങളിൽനിന്ന് ശല്യമാകുന്ന തരത്തിലുള്ള ശബ്ദം, റെസ്റ്റാറൻറുകളിലെ വൃത്തിരാഹിത്യം, വളർത്തുമൃഗ ഉടമകളുെട നിയമലംഘനം, വില്ലകളിലെ അമിത താമസക്കാർ എന്നിവ സംബന്ധിച്ച പരാതികളും ഇതേ ആപ്ലിക്കേഷൻ മുഖേന നൽകാം. ദുബൈ നഗരസഭയുടെ ഉപഭോക്തൃ സേവന കേന്ദ്രം നമ്പറായ 800900ത്തിൽ വിളിച്ച് വിവരങ്ങൾ നൽകുന്നതിന് പകരം ജനങ്ങൾക്ക് ദുബൈ 24/7 ആപ്ലിക്കേഷനിലൂടെ നിയമലംഘനങ്ങൾ ചൂണ്ടിക്കാണിക്കുകയും നഗരസഭയുടെ മറ്റു സേവനങ്ങൾ തേടുകയും ചെയ്യാം.
ഇതിനായി ഇമെയിലോ ഫോൺ നമ്പേറാ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്യണം. ചിത്രങ്ങൾ, വോയ്സ്^ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയവ ആപ്ലിക്കേഷനിലൂടെ അയക്കാം. പരാതി അറിയിക്കുന്നയാളുടെ ലൊക്കേഷനും പങ്കുവെക്കാൻ സംവിധാനമുണ്ട്. ഒരു സമയം പരമാവധി മൂന്ന് ഫോേട്ടാകൾ അപ്ലോഡ് ചെയ്യാൻ സാധിക്കും. ആപ്ലിക്കേഷൻ ദുരുപയോഗം ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും. കെട്ടിട നിർമാണം, ആരോഗ്യം^സുരക്ഷ, ഭക്ഷ്യസുരക്ഷ, മാലിന്യ സംസ്കണം, അഴുക്കുചാൽ, പരിസ്ഥിതി, കീടനിയന്ത്രണം, വളർത്തുമൃഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് പ്രധാനമായും ആപ്ലിക്കേഷൻ വഴി ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.