ദുബൈ: ഏഴാമത് യു.സി ഡിനോ ആർട്ട് നാഷനൽആർട്ട് മത്സരത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച വിജയം. അഞ്ചു മുതൽ 15 വയസു വരെ പ്രായമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുഞ്ഞുങ്ങൾ ചിത്രം വരച്ചും നിറം നൽകിയും മത്സരത്തെ വർണാഭമാക്കി. ഉക്മാസ് ഗ്ലോബൽ നെറ്റ്വർക്കിനു കീഴിലെ അബാക്കസ് പരിശീലനം നേടിയ കുട്ടികളാണ് മത്സരത്തിൽ അണി നിരന്നത്. 24 രാജ്യക്കാരായ വിദ്യാർഥികളാണ് ഇക്കുറി ഉക്മാസിനു കീഴിൽ പരിശീലനം പൂർത്തിയാക്കിയത്. വിദ്യാഭ്യാസത്തിനും വരും തലമുറയുടെ മുന്നേറ്റത്തിനും ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിച്ച രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ വർഷം ആചരിക്കവെ കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനാവശ്യമായ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുകയാണ് ഇത്തരം മത്സരങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉക്മാസ് യു.എ.ഇ മാനേജിങ് ഡയറക്ടർ സൗന്ദരി രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.