റാസൽഖൈമ: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ ബാവ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമിയുമായി കൂടിക്കാഴ്ച നടത്തി. റാസൽഖൈമ കൊട്ടാരത്തിൽ ഒരുക്കിയ സ്വീകരണത്തിൽ യു.എ.ഇ ഭരണാധികാരികളും സർക്കാറും സുറിയാനി സഭക്ക് നൽകുന്ന സഹായങ്ങൾക്ക് ബാവ നന്ദി അറിയിച്ചു. ഭദ്രാസനാധിപൻ െഎസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, ദാനിയേൽ മോർ ക്ലിമ്മീസ്, മഥ്യാസ് മോർ പീലക്സിനോസ്, നഥാനിയേൽ മോർ ബർത്തലോമോസ്, ബാലി റമ്പാൻ, ഫാ. മർക്കോസ്, യു.എ.ഇ മേഖല സെക്രട്ടറി കാളിയം മേലിൽ പൗലോസ് കോറെപ്പിസ്കോപ്പ, ഫാ. സിജു എബ്രഹാം എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാൻ എം.എ. യൂസുഫലി ബാവക്ക് സ്റ്റൈഗൻബർഗർ ഹോട്ടലിൽ വിരുന്നൊരുക്കിയിരുന്നു. അഞ്ച് ദിവസത്തെ യു.എ.ഇ സന്ദർശനത്തിന് ശേഷം ബാവ ലെബനാനിലേക്ക് യാത്ര തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.