ദുബൈ: ‘കള്ളൻമാർ വന്നെന്നറിഞ്ഞ പൊലീസ് ബൈക്കിൽ പറന്നെത്തി..’ എന്നു കേട്ടാൽ വെറും തള്ളാണെന്ന് കരുതി മാനത്തേക്ക് നോക്കണ്ട. പറന്നു വന്ന് കള്ളനെ പിടിക്കാനുള്ള സെറ്റപ്പൊക്കെ ദുബൈ പൊലീസ് കസ്റ്റഡിയിലാക്കിക്കഴിഞ്ഞു. 2020ഒാടെ സാമൂഹിക വിരുദ്ധരെ വിലങ്ങണിയിക്കാൻ ആകാശത്തുനിന്ന് ഏമാൻമാർ പറന്നിറങ്ങിത്തുടങ്ങും. കേട്ടതുകൊണ് മാത്രം വിശ്വസിക്കില്ല എന്ന് നിർബന്ധമുള്ളവർക്ക് വേണ്ടി ദുബൈ മീഡിയ ഒാഫീസ് ഇൗ പറക്കും പൊലീസിെൻറ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
‘ഹോവർസർഫ് സ്കോർപിയോൺ -3 എന്ന് പേരിട്ടിരിക്കുന്ന ഹോവർ ബൈക്കാണ് ആകാശ പോലീസിെൻറ വാഹനം. അടുത്ത വർഷത്തോടെ ഇത്തരം പൊലീസിനെ കരയിലും വായുവിലും കണ്ടുതുടങ്ങും. അക്രമങ്ങൾ എത്രയും വേഗം അറിയിച്ചാൽ അവിടെ എത്രയും വേഗം എത്താനുള്ള സൗകര്യമാണ് ഇൗ സംവിധാനം ഒരുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദുബൈ പൊലീസിെൻറ നിർമ്മിത ബുദ്ധി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖി പറഞ്ഞു. കാലിഫോർണിയയിലെ ഹോവർ സർഫ് കമ്പനി നിർമിച്ച നാല് റോേട്ടാർ റോവർ ബൈക്കാണ് സ്കോർപിയോൺ 3. കാർബൺ ഫൈബർ കൊണ്ട് നിർമിച്ച ഇതിന് 114 കിലോയാണ് ഭാരം. സാധാരണ പാർക്കിങ് സ്ഥലത്തുനിന്ന് പ്രവർത്തിപ്പിക്കാവുന്ന ഇതിന് മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.