ദുബൈ: നിശ്ചയദാർഢ്യ വിഭാഗത്തിലുള്ള ജനങ്ങളുടെ മുന്നേറ്റത്തിന് ശക്തമായ പദ്ധതികൾ ആവിഷ്കരിക്കുന്നതിെൻറ ഭാഗമായി രാജ്യത്ത് പാരാ സ്നോ സ്പോർട്സ് മത്സരങ്ങളും. പാരാ സ്നോബോർഡ് വേൾഡ് കപ്പിന് സ്കി ദുബൈയിലാണ് തുടക്കമായത്. 15 രാജ്യങ്ങളിൽ നിന്ന് അമ്പതോളം പാരാലിമ്പിക് താരങ്ങളാണ് മത്സരത്തിൽ പെങ്കടുക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി. ശാരീരിക പ്രതിസന്ധിയുള്ള ആളുകൾക്ക് കരുത്തു പകരാൻ ഒട്ടനവധി യജ്ഞങ്ങളും പിന്തുണയുമാണ് യു.എ.ഇ സർക്കാർ നൽകി വരുന്നതെന്നും ഇൗ മത്സരം പ്രാദേശിക അത്ലറ്റുകൾക്ക് ഏറെ കരുത്തുപകരുമെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഇൗദ് മുഹമ്മദ് ഹരീബ് വ്യക്തമാക്കി. മത്സര വിവരങ്ങൾ skidxb.com/events ലിങ്കിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.