ഇ​ഷ്​​ട​പ്പെ​ട്ട രൂ​പ​ത്തി​ല്‍ ഫോ​ട്ടോ​യെ​ടു​ക്കാം; പ്രി​ൻ​റ​ട​ക്കം സൗ​ജ​ന്യം

ഷാ​ര്‍ജ: അ​ക്ഷ​ര​ങ്ങ​ളു​ടെ ക​ഥ കേ​ള്‍ക്കാ​ന്‍ എ​ത്തു​ന്ന​വ​രെ പ​ല​വി​ധ​ത്തി​ലാ​ണ് അ​ക്ഷ​ര​പൂ​രം സ്വീ​ക​രി​ക്കു​ന്ന​ത്. ക​ഥ വാ​യി​ക്കു​ന്ന​വ​ര്‍ക്കും ക​ഥ കേ​ള്‍ക്കു​ന്ന​വ​ര്‍ക്കും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തോ​ടൊ​പ്പം, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​മാ​യി സ​ദാ​സ​മ​യ​വും ന​ട​ക്കു​ന്ന​വ​ര്‍ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്നു. സെ​ല്‍ഫി​യെ​ടു​ത്ത് അ​ത്മ നി​ര്‍വൃ​തി അ​ട​യു​ന്ന​വ​രു​ടെ കാ​ല​മാ​ണി​തെ​ന്ന​റി​ഞ്ഞു കൊ​ണ്ട് ത​ന്നെ അ​തി​നു​ള്ള വ​ലി​യ തോ​തി​ലു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഷാ​ര്‍ജ മീ​ഡി​യ​യോ​ട് ചേ​ര്‍ന്നാ​ണ് ഇ​ഷ്​​ട​പ്പെ​ട്ട രൂ​പ​ത്തി​ല്‍ ഫോ​ട്ടോ​യെ​ടു​ക്കാ​നും അ​തി​െ​ൻ​റ കോ​പ്പി സൗ​ജ​ന്യ​മാ​യി നേ​ടാ​നും സൗ​ക​ര്യ​മു​ള്ള​ത്. അ​റ​ബ് വേ​ഷം മു​ത​ല്‍ എ​ല്ലാ​വി​ധ​ത്തി​ലു​ള്ള രൂ​പ​ത്തി​ലും ഫോ​ട്ടോ​യെ​ടു​ക്കാ​നാ​കും. ബാ​ള്‍ റൂ​മി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഫോ​ട്ടോ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വു​മാ​യി ഷാ​ര്‍ജ മീ​ഡി​യ പ​വ​ലി​യ​ന്‍ കാ​ത്തി​രി​ക്കു​ന്ന​ത്. അ​റ​ബ്. ഇം​ഗ്ളീ​ഷ് ഭാ​ഷ​ക​ളി​ല്‍ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കു​ന്ന മോ​ണി​റ്റ​റി​ന് മു​ന്നി​ല്‍ ചെ​ന്ന് നി​ന്ന് ഫോ​ട്ടോ​യെ​ടു​ക്കാം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.