റാസൽഖൈമ: ജബൽ ജെയ്സിലേക്കുള്ള ഫിറാട്ട (ഇരുമ്പുപാത) നവംബർ 15ന് വീണ്ടും തുറക്കും. ശൈത്യകാലത്തിന് മുന്നോടിയായാണ് ഫിറാട്ട തുറക്കുന്നതെന്ന് റാസൽഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി സി.ഇ.ഒ ഹൈതം മതാർ പറഞ്ഞു. ട്രക്കിങ്ങിന് മാത്രമല്ല സിപ്ലൈനിലൂടെ പോകാനും ഇതുവഴി ജനങ്ങൾക്ക് സാധിക്കും. ട്രക്കിങ്ങിന് മൂന്ന് ആരംഭ^സമാപന പോയൻറുകളാണ് ജബൽ ജെയ്സിലെ ഫിറാട്ടക്കുള്ളത്. ഇതു കൂടാതെ 50 മീറ്റർ, 60 മീറ്റർ, 300 മീറ്റർ സിപ്ലൈനുകളുമുണ്ട്. പ്രായത്തിനും ശാരീരികക്ഷമതക്കും അനുസരിച്ച് സിപ്ലൈനുകൾ തെരഞ്ഞെടുക്കാം. അംഗീകൃത റൂട്ടായ ‘ലെഡ്ജ് വാക്കി’ൽ ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ രണ്ട് തവണയാണ് സഞ്ചാരം അനുവദിക്കുന്നത്. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും ഉച്ചക്ക് ഒന്ന് മുതൽ വൈകുന്നേരം അഞ്ച് വരെയുമാണിത്. വാരാന്ത്യ ദിവസങ്ങളിൽ 375 ദിർഹവും അല്ലാത്ത ദിവസങ്ങളിൽ 325 ദിർഹവുമാണ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.